മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്; പിറന്നാള്‍ ആശംസയുമായി കോടിയേരി

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്; പിറന്നാള്‍ ആശംസയുമായി കോടിയേരി

എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്.

കേരളത്തിന്റെ കലാ സാംസ്‌കാരിക മേഖലയ്ക്ക് മമ്മൂട്ടി എന്നും അഭിമാനമാണെന്നും കോടിയേരി പറഞ്ഞു.

സഹോദരതുല്യമായ സ്‌നേഹവായ്‌പോടെയാണ് മമ്മൂട്ടി പരിചയപ്പെട്ട കാലം മുതല്‍ ഇടപഴകിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടിയേരി പറഞ്ഞത്

പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് എഴുപതാം പിറന്നാളിന്റെ നിറവില്‍, ഹൃദയപൂര്‍വ്വം ജന്‍മദിനാശംസകള്‍ നേരുന്നു.

അഭ്രപാളികളില്‍ അഭിനയ മികവിന്റെ കൈയ്യൊപ്പ് ചാര്‍ത്തി ആസ്വാദക ഹൃദയങ്ങളെ സംതൃപ്തിപ്പെടുത്തിയ മഹാപ്രതിഭയാണ് മമ്മൂട്ടി. സമൂഹത്തിന്റെ എല്ലാ അടരുകളിലുള്ളവരും അദ്ദേഹത്തിന്റെ ഭാവ ഗരിമയെ ഇഷ്ടപ്പെടുന്നു.

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. കേരളത്തിന്റെ കലാ സാംസ്‌കാരിക മേഖലയ്ക്ക് മമ്മൂട്ടി എന്നും അഭിമാനമാണ്.

സഹോദരതുല്യമായ സ്‌നേഹവായ്‌പോടെയാണ് മമ്മൂട്ടി പരിചയപ്പെട്ട കാലം മുതല്‍ ഇടപഴകിയിട്ടുള്ളത്. പ്രിയപ്പെട്ട സഹോദരന് ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു.

Related Stories

No stories found.
The Cue
www.thecue.in