ബിജെപി വോട്ട് ബാബുവിന്, എനിക്ക് കിട്ടിയത് തെണ്ടിപ്പെറുക്കി ഉണ്ടാക്കിയ വോട്ടുകള്‍: കെ.എസ് രാധാകൃഷ്ണന്‍

ബിജെപി വോട്ട് ബാബുവിന്, എനിക്ക് കിട്ടിയത് തെണ്ടിപ്പെറുക്കി ഉണ്ടാക്കിയ വോട്ടുകള്‍: കെ.എസ് രാധാകൃഷ്ണന്‍
Kerala assembly elections

തൃപ്പുണിത്തുറയില്‍ സിറ്റിംഗ് എം.എല്‍.എയും സിപിഎം നേതാവുമായ എം.സ്വരാജിന്റെ തോല്‍വി പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. കെ.ബാബു മണ്ഡലം തിരിച്ചുപിടിച്ചതിന് പിന്നാലെ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചെന്ന ആരോപണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.കെ.എസ് രാധാകൃഷണന്‍ രംഗത്തുവന്നിരുന്നു.

തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് കിട്ടിയെന്നും തൃപ്പൂണിത്തുറയില്‍ തനിക്ക് കിട്ടിയ വോട്ടുകള്‍ താന്‍ തെണ്ടിപെറുക്കി ഉണ്ടാക്കിയതാണെന്നും ഡോ. രാധാകൃഷ്ണന്‍. വോട്ട് ചോര്‍ച്ചയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അന്വേഷണം വേണമെന്നും കെ.എസ്.രാധാകൃഷ്ണന്‍ പറയുന്നു.

തൃപ്പുണിത്തുറ ഉള്‍പ്പെടെ പത്ത് മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ടുകച്ചവടം നടത്തിയതായി പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ മുന്നൊരുക്കമുണ്ടായില്ല. വോട്ട് കൂടിയെങ്കിലും മഞ്ചേശ്വരത്തേത് തോല്‍വി തന്നെയാണ്. നേതൃമാറ്റത്തില്‍ ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും രാധാകൃഷ്ണന്‍ ഏഷ്യാനെറ്റില്‍ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് യുഡിഎഫിന് കിട്ടി. ബിജെപി വോട്ടുകള്‍ കിട്ടുമെന്ന കെ ബാബുവിന്റെ പരസ്യ പ്രസ്താവന സ്വാധീനിച്ചു. തൃപ്പൂണിത്തുറയിലെ വോട്ടുചോര്‍ന്നെങ്കില്‍ താന്‍ അതിന് കൂട്ട് നിന്നിട്ടില്ല.

No stories found.
The Cue
www.thecue.in