ഒരു ജനവിധിയും സ്ഥിരമല്ല; തിരിച്ച് വരാനുള്ള ഊർജ്ജിത നീക്കങ്ങൾ  ഉണ്ടാകണമെന്ന് എ കെ ആന്റണി

ഒരു ജനവിധിയും സ്ഥിരമല്ല; തിരിച്ച് വരാനുള്ള ഊർജ്ജിത നീക്കങ്ങൾ ഉണ്ടാകണമെന്ന് എ കെ ആന്റണി

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തെക്കുറിച്ച് മുതിർന്ന നേതാവ് എകെ ആന്റണി. തുടർഭരണത്തിനുള്ള ജനവിധി അപ്രതീക്ഷിതമാണെന്നും എന്നാൽ ജനവിധിയെ ബഹുമാനപൂർവം അംഗീകരിക്കുന്നുവെന്നും എ കെ ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു. ഒരു ജനവിധിയും സ്ഥിരമല്ല. 1967-ൽ കോൺഗ്രസ് അംഗസംഖ്യ ഒമ്പതായി ചുരുങ്ങിയിരുന്നു. അന്ന് തിരിച്ചു വരാൻ നടത്തിയത് പോലുള്ള ഊർജ്ജിത നീക്കങ്ങൾ ഉണ്ടാകണമെന്നും ആന്റണി പറഞ്ഞു.

കോൺഗ്രസ്സിന്റെത് ദുർബലമായ സംഘടനാ സംവിധാനമാണ്. പരാജയ കാരണങ്ങളിലൊന്ന് അതാണെന്നും ജോസഫ് വാഴക്കൻ ആരോപിച്ചു. കോൺഗ്രസ് പ്രാദേശിക വികാരം മനസിലാക്കണം. മേൽ തട്ടിൽ നിന്ന് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രവണത മാറണം. ഏതെങ്കിലും ഒരു നേതാവ് മാറിയിട്ട് കാര്യമില്ല. പാർട്ടിയിൽ ഉത്തരവാദിത്തതോടെ പ്രവർത്തിക്കുന്നവർ വേണം. ജംബോ കമ്മറ്റികളൊന്നും ആവശ്യമില്ല. മേൽ തട്ടിൽ നിന്ന് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും ജോസഫ് വാഴക്കൻ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ കടുത്ത പരാജയമാണ് യു.ഡി.എഫിന് ഏല്‍ക്കേണ്ടി വന്നത്. ഇടത് തരംഗത്തില്‍ യു.ഡി.എഫിന്റെ പല കോട്ടകളും തകര്‍ന്നു വീണിരുന്നു.

No stories found.
The Cue
www.thecue.in