സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ലെന്ന് തെളിയിച്ചു, ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് വി.എസ്

സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ  ഇടമില്ലെന്ന് തെളിയിച്ചു, ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് വി.എസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയത്തിൽ ജനങ്ങളോട് നന്ദിയറിയിച്ച് വി എസ് അച്യുതാനന്ദൻ. സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ മനസ്സിലാക്കുവാൻ കഴിയുന്നതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. നിലവിൽ 94 ഇടത്താണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് 45 ഇടത്തും എൻഡിഎ 2 ഇടത്തും ലീഡ് ചെയ്യുന്നു.

വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക് പോസ്റ്റ്

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടർ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീർണ്ണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ല എന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

No stories found.
The Cue
www.thecue.in