പാലക്കാടന്‍ മെട്രോയായി ഷാഫി പറമ്പില്‍, ലീഡ് തെറ്റി ഇ.ശ്രീധരന്‍

പാലക്കാടന്‍ മെട്രോയായി ഷാഫി പറമ്പില്‍, ലീഡ് തെറ്റി ഇ.ശ്രീധരന്‍

പാലക്കാട് മണ്ഡലത്തില്‍ അവസാന റൗണ്ടിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നില്‍. ഷാഫി പറമ്പിന്റെ ലീഡ് ആയിരം കടന്നുവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം . നേരത്തെ ഷാഫി പറമ്പില്‍ 178 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്തിരുന്നത്. ഫോട്ടോ ഫിനിഷിലെത്തുമോ മണ്ഡലം എന്നാണ് കാണേണ്ടത്.

ആദ്യ റൗണ്ടുകളിൽ ബിജെപി സ്ഥാനാർഥി ഇ ശ്രീധരന്‍ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. 7000 വോട്ടുകള്‍ വരെ ലീഡ് അദ്ദേഹം ഉയര്‍ത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ വിജയ പ്രതീക്ഷയേ ഷാഫി പറമ്പിലിനുണ്ടായിരുന്നില്ല.

തികഞ്ഞ വിജയ പ്രതീക്ഷ മെട്രോമാൻ എന്ന് വിശേഷിപ്പിക്കുന്ന ഇ ശ്രീധരന്‍ പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇ ശ്രീധരനെയായിരുന്നു ബിജെപി ഉയർത്തി കാട്ടിയിരുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ നേമത്തും തൃശൂരും ബിജെപി ലീഡ് ചെയ്തിരുന്നു. നിലവിൽ ഒരു മണ്ഡലത്തിലും ബിജെപിയ്ക്ക് ലീഡില്ല.

No stories found.
The Cue
www.thecue.in