ഹിന്ദുരാഷ്ട്രവും ലൗജിഹാദും, പച്ചക്ക് വര്‍ഗീയത പറഞ്ഞ പി.സിയെ വീട്ടിലിരുത്താന്‍ പൂഞ്ഞാർ

ഹിന്ദുരാഷ്ട്രവും ലൗജിഹാദും, പച്ചക്ക് വര്‍ഗീയത പറഞ്ഞ പി.സിയെ വീട്ടിലിരുത്താന്‍ പൂഞ്ഞാർ

പി സി ജോർജിനെ എന്നും നെഞ്ചോട് പിടിച്ച പൂഞ്ഞാർ മണ്ഡലം ഇത്തവണ കൈവിടുമോ എന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നേടാൻ പിസിക്ക് കഴിഞ്ഞില്ല.8000 വോട്ടിന്റെ ലീഡോടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർത്ഥി സെബ്സ്റ്റ്യൻ കുളത്തുങ്കൽ ആണ് പൂഞ്ഞാറിൽ മുന്നേറുന്നത്.

ഹിന്ദുരാഷ്ട്രവും ലൗജിഹാദും, പച്ചക്ക് വര്‍ഗീയത പറഞ്ഞ പി.സിയെ വീട്ടിലിരുത്താന്‍ പൂഞ്ഞാർ
കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത് താനും ബിജെപിയുമെന്ന് പി സി ജോർജ്; ബിജെപിക്ക് നേമം സീറ്റ് മാത്രമേ കിട്ടൂ

40 വര്‍ഷമായി മണ്ഡലത്തിന്റെ എംഎൽഎയാണ് പി സി ജോർജ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയുടെയും ഭാഗമാകാതെ 27000ത്തിൽ മേലെ ഭൂരിപക്ഷത്തോടെയാണ് പി സി ജോർജ് വിജയിച്ചത്. ഹിന്ദുരാഷ്ട്രം, ലൗജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പി സി ജോർജ് നടത്തിയ പ്രസ്താവനകൾ പ്രചാരണ ഘട്ടത്തിൽ ഏറെ വിവാദമായിരുന്നു. അവയൊക്കെ തന്നെയായിരിക്കാം വോട്ടെടുപ്പിലും പ്രതിഫലിച്ചത് എന്നാണ് രാഷ്ട്രീയ ചർച്ചകളിൽ തെളിയുന്നത്. കോൺഗ്രസിന്റെ ടോമി കല്ലാനിയാണ് രണ്ടാം സ്ഥാനത്ത്.

No stories found.
The Cue
www.thecue.in