തലമൊട്ടയടിക്കാന്‍ ഇ.എം അഗസ്തി, വന്‍ഭൂരിപക്ഷത്തിലേക്ക് എം.എം.മണി

തലമൊട്ടയടിക്കാന്‍ ഇ.എം അഗസ്തി, വന്‍ഭൂരിപക്ഷത്തിലേക്ക് എം.എം.മണി

Published on

ഇടുക്കി ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം എം മണിക്ക് വിജയം ഉറപ്പിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 23301 വോട്ടുകളുടെ ലീഡാണ് എം എം മണിക്ക് ലഭിച്ചത്. മണ്ഡലത്തിൽ പരാജയപ്പെട്ടത് തല മൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഇഎം അഗസ്തി തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിൽ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തല മൊട്ടയടിക്കുവാൻ തീരുമാനിച്ചതായി ഇഎം അഗസ്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരഞ്ഞുടുപ്പിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് ഉൾക്കൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ് നിലനില്‍ക്കുന്നത്. ദേവികുളത്ത് എല്‍ഡിഎഫിന്റെ എ രാജയാണ് മുന്നിലാണ്. 247 വോട്ടാണ് ലീഡ്. തൊടുപുഴയില്‍ യുഡിഎഫിന്റെ പി ജെ ജോസഫിന് 2492 വോട്ടിന്റെ ലീഡുണ്ട്. ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ റോഷി അഗസ്റ്റിനുള്ളത് 2849 വോട്ടിന്റെ ലീഡാണ്. പീരുമേട്ടില്‍ യുഡിഎഫിന്റെ സിറിയക് തോമസ് 2019 വോട്ടിന് മുന്നേറുന്നു.

അതേസമയം കേരളത്തില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 92 മണ്ഡലങ്ങളിലും യുഡിഎഫ് 46 മണ്ഡലങ്ങളിലും മുന്നേറുന്നുണ്ട്. എന്‍ഡിഎയുടെ മുന്നേറ്റം രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണുള്ളത്.

logo
The Cue
www.thecue.in