ഫിറോസ് കുന്നംപറമ്പില്‍ തോറ്റു, തവന്നൂരില്‍ കെ.ടി.ജലീല്‍ തന്നെ

ഫിറോസ് കുന്നംപറമ്പില്‍ തോറ്റു, തവന്നൂരില്‍ കെ.ടി.ജലീല്‍ തന്നെ

കനത്ത പോരാട്ടത്തിനെടുവില്‍ തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജലീല്‍ വിജയിച്ചു. 3066 വോട്ടുകള്‍ക്കാണ് ഫിറോസ് കുന്നംപറമ്പലിനെ പരാജയപ്പെടുത്തി കെടി ജലീല്‍ വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഫിറോസ് കുന്നംപറമ്പലിനായിരുന്നു ലീഡ്.

മണ്ഡലം രൂപീകരിച്ചത് മുതല്‍ കഴിഞ്ഞ രണ്ടു തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച ജലീലിനെതിരെ ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ ഫിറോസ് കുന്നംപറമ്പിലിന് സാധിച്ചു. എന്നാല്‍ നേരിയ വോട്ടുകളുടെ ബലത്തില്‍ മണ്ഡലം ജലീലിനൊപ്പം നിന്നു. 2016-ല്‍ 17064 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു ജലീലിന്. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടാണ് ജലീല്‍ തേരോട്ടം തുടര്‍ന്നിരുന്നത്. എന്നാലിത്തവണ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. എന്നാല്‍ ബന്ധുനിമയന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ജലീലിന് തവനൂരിലെ ജയം വലിയൊരു ആശ്വസമാണ്. പരാജയപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ വെല്ലുവിളിയാകുമായിരുന്നു.

No stories found.
The Cue
www.thecue.in