ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത്; ഇതൊരു മുഖ്യമന്ത്രി മാത്രമല്ല, പ്രധാനമന്ത്രിയാണെന്ന് കേരളം ഇന്ത്യയോട് പറയുന്നുവെന്ന് ഹരീഷ് പേരടി

ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത്; ഇതൊരു മുഖ്യമന്ത്രി മാത്രമല്ല, പ്രധാനമന്ത്രിയാണെന്ന് കേരളം ഇന്ത്യയോട് പറയുന്നുവെന്ന് ഹരീഷ് പേരടി

കേരള രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച് തുടര്‍ഭരണം ഉറപ്പായ സാഹചര്യത്തില്‍ പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. അദ്ദേഹം ഒരു മുഖ്യമന്ത്രി മാത്രമല്ല ഒരു പ്രധാനമന്ത്രിയുമാണ്. ഇങ്ങനെയായിരിക്കണം നമ്മള്‍ സ്വപ്‌നം കാണേണ്ട പ്രധാനമന്ത്രിയെന്ന് കേരളം ഇന്ത്യയോട് പറയുകയാണെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കേരളം ഇന്ത്യയോട് പറയുന്നു...ഇതൊരു മുഖ്യമന്ത്രി മാത്രമല്ല...ഇതാ ഒരു പ്രധാനമന്ത്രി...ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം...

Posted by Hareesh Peradi on Sunday, May 2, 2021

പ്രകൃതി ദുരന്തങ്ങള്‍,മഹാമാരികള്‍,ശബരിമലയുടെ പേരില്‍ മനപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിച്ച വര്‍ഗ്ഗീയ കലാപം..എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാര്‍ഡ്യത്തിന്റെ ആ വലിയ ചിറകിനടിയില്‍ അയാള്‍ സംരക്ഷിച്ചു. ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് എന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

കേരളം ഇന്ത്യയോട് പറയുന്നു…ഇതൊരു മുഖ്യമന്ത്രി മാത്രമല്ല…ഇതാ ഒരു പ്രധാനമന്ത്രി…ഇങ്ങിനെയായിരിക്കണം നമ്മള്‍ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്..പ്രകൃതി ദുരന്തങ്ങള്‍,മഹാമാരികള്‍,ശബരിമലയുടെ പേരില്‍ മനപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിച്ച വര്‍ഗ്ഗീയ കലാപം..എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാര്‍ഡ്യത്തിന്റെ ആ വലിയ ചിറകിനടിയില്‍ അയാള്‍ സംരക്ഷിച്ചു. ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത്. ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം.ഇനിയും ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും. ഇന്‍ക്വിലാബ് സിന്ദാബാദ്.

No stories found.
The Cue
www.thecue.in