ജോസ് കെ മാണിക്ക് കാലിടറുന്നു, പതിനായിരത്തിനടുത്തേക്ക് മാണി സി കാപ്പന്റെ ലീഡ്

ജോസ് കെ മാണിക്ക് കാലിടറുന്നു, പതിനായിരത്തിനടുത്തേക്ക് മാണി സി കാപ്പന്റെ ലീഡ്

പാലായില്‍ മാണി സി. കാപ്പന് 10000 വോട്ടിന്റെ ലീഡ്.   തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ജോസ് കെ. മാണിക്ക് ലീഡ് ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണലിന്റെ രണ്ടാം റൗണ്ടിൽ ജോസ് കെ മാണിയിൽ നിന്നും മാണി സി കാപ്പൻ ലീഡ്  തിരിച്ചു പിടിക്കുകയായിരുന്നു.

രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മാണി സി. കാപ്പന്‍ 3000-ത്തില്‍ അധികം വോട്ടുകൾക്കായിരുന്നു ലീഡ് ചെയ്തത് . 76 വോട്ടുകള്‍  മാണി സി കാപ്പന്റെ അപരന്‍ മാണി സി കുര്യാക്കോസ് സ്വന്തമാക്കി. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ  ജോസ് കെ. മാണിയ്ക്കാണ് സാധ്യത കല്‍പ്പിച്ചത്.  ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് പാലാ.

നിലവിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തുടർ ഭരണം ഉറപ്പായ സാഹചര്യത്തിൽ ജോസ് കെ മാണി പരാജയപ്പെട്ടാൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കായിരിക്കും വഴിയൊരുക്കുന്നത്.

No stories found.
The Cue
www.thecue.in