പാലാക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തെന്ന് ഇ ശ്രീധരൻ

പാലാക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തെന്ന് ഇ ശ്രീധരൻ

Published on

പാലാക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തതെന്ന് ബിജെപി സ്ഥാനാർത്ഥി ഇ. ശ്രീധരന്‍. തന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്തതെന്നും ബി.ജെ.പിയുടെ വളര്‍ച്ച താൻ വന്നതോടെ കുറച്ച് കൂടി വർധിച്ചെന്നും ഇ ശ്രീധരൻ പാലക്കാട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാലാക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തെന്ന് ഇ ശ്രീധരൻ
‘പിണറായി പാർട്ടിക്കാരുടെ മാത്രം മുഖ്യമന്ത്രി'; വിമർശനവുമായി വീണ്ടും ഇ ശ്രീധരന്‍

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത. ബി.ജെ.പിക്ക് 42 മുതല്‍ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത് . ഇപ്പോള്‍ 35 മുതല്‍ 46 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കും. തൂക്കുമന്ത്രിസഭ വന്നാല്‍ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യത. എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്ത്. ബി.ജെ.പിയുടെ വളര്‍ച്ച ഞാന്‍ വന്നതോടെ കുറച്ച് കൂടി. മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് സ്വാധീനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയില്‍ തുടരും. എന്നാല്‍ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഗൈഡന്‍സ് നല്‍കും. പാലാക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകും- ശ്രീധരനെ പറഞ്ഞു.

രാജ്യവും സംസ്ഥാനവും നന്നാവണമെങ്കില്‍ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മികച്ച പോളിംങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്ന അവകാശ വാദത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണത്തെപ്പോലെ സമാനമായ സീറ്റ് നില ഇത്തവണയുണ്ടാകുമെന്നാണ് എല്‍.ഡി.എഫിന്‍റെ അവകാശ വാദം. എന്നാല്‍ 80 സീറ്റിനോട് അടുപ്പിച്ച് നേടി അധികാരം നേടുമെന്നാണ് യുഡിഎഫിന്റെ കണക്കു കൂട്ടൽ

logo
The Cue
www.thecue.in