ആറന്മുള എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജിനെതിരെ കയ്യേറ്റ ശ്രമം

ആറന്മുള എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജിനെതിരെ കയ്യേറ്റ ശ്രമം

ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമം നടന്നതായി പരാതി . ആറാട്ടുപുഴയിലാണ് സംഭവം. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞെന്നാണ് ആരോപണം.

ആറന്മുള എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജിനെതിരെ കയ്യേറ്റ ശ്രമം
പ്രചരണവാഹനത്തില്‍ എതിരെ വന്ന വാഹനമിടിച്ചു, വീണ ജോര്‍ജ്ജിന് പരുക്ക്

ആറാട്ടുപുഴയിൽ ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. വാഹനം തടഞ്ഞശേഷമാണ് കയ്യേറ്റ ശ്രമം നടന്നതായാണ് പരാതി.

സംഭവത്തെക്കുറിച്ചുള്ള വീണ ജോർജിന്റെ പ്രതികരണം

ആറാട്ടുപ്പുഴയിലെ ബൂത്തിലേക്ക് കയറുമ്പോഴാണ് ചിലർ വന്ന്‌ എന്നെ തടഞ്ഞത്. ഒരു സ്ഥാനാർഥിയെന്ന നിലയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എനിയ്ക്ക് നൽകിയ അവകാശമാണ് ബൂത്തുകൾ സന്ദർശിക്കുകയെന്നത്. ബൂത്തിൽ കയറുവാൻ ശ്രമിച്ച എന്നെ ചിലർ കൈയേറ്റം ചെയ്യുവാൻ ശ്രമിയ്ക്കുകയും കാറ് തടയുകയും ചെയ്തു. ഇത് ആരുടയോക്കയോ കരുതിക്കൂട്ടിയുള്ള പ്രവർത്തിയാണ്.

No stories found.
The Cue
www.thecue.in