വോട്ടു ചെയ്തു; മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ്‌ഗോപി

വോട്ടു ചെയ്തു; മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ്‌ഗോപി

വോട്ട് ചെയ്യുവാൻ എത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാതെ നടനും ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90 ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷമാണ് ഹെലികോപ്റ്ററില്‍ സുരേഷ്‌ഗോപി തിരുവനന്തപുരത്ത് എത്തിയത്.

വോട്ടു ചെയ്തു; മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ്‌ഗോപി
'ഞാന്‍ എന്റെ കുടുംബത്തില്‍ നിന്ന് കൊണ്ടുവരും ഒരു കോടി', തോല്‍പ്പിച്ചാലും മാര്‍ക്കറ്റ് നവീകരിക്കാമെന്ന് സുരേഷ് ഗോപി

വോട്ട് ചെയ്ത് പുറത്തേക്കിറങ്ങിയ സുരേഷ്ഗോപിയോട് വിവിധ വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ അഭിപ്രായങ്ങൾ തിരക്കിയെങ്കിലും സുരേഷ്‌ഗോപി പ്രതികരിച്ചില്ല. ബിജെപിയുടെ വിജയപ്രതീക്ഷയെക്കുറിച്ചും തൃശൂരിലെ സാധ്യതകളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഒന്നിലും പ്രതികരിക്കാനില്ലെന്ന് കൈകൂപ്പിക്കൊണ്ട് സുരേഷ് ഗോപി പറഞ്ഞു.

വോട്ടു ചെയ്തു; മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ്‌ഗോപി
ഇത്തവണ ജനങ്ങള്‍ തൃശൂര്‍ എനിക്ക് തരുമെന്നും സുരേഷ് ഗോപി, ശബരിമല വികാരവിഷയം

നേരത്തെ പരസ്യ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും മാധ്യമങ്ങളോട് പ്രതികരിക്കുവാൻ സുരേഷ്‌ഗോപി തയ്യാറായില്ല. പറയുന്നതെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണമായിരുന്നു സുരേഷ്‌ഗോപി ചൂണ്ടിക്കാണിച്ചത് . ഇക്കാരണത്താൽ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.

‘നന്ദി എന്നുപറഞ്ഞാല്‍ വളച്ചൊടിക്കില്ലല്ലോ’ എന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്‍.ഡി.എയുടെ തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പ്രചാരണത്തിനിടയിൽ പ്രസംഗിച്ച പല കാര്യങ്ങളും വിവാദമായിരുന്നു.

No stories found.
The Cue
www.thecue.in