'രാഹുൽ ഗാന്ധി വിഡ്ഢിയാണ്, അയാൾക്ക് രാഷ്ട്രീയം അറിയില്ല'; ജോയ്സ് ജോർജ്ജിന്റെ അധിക്ഷേപ പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി എം എം മണി

'രാഹുൽ ഗാന്ധി വിഡ്ഢിയാണ്, അയാൾക്ക്  രാഷ്ട്രീയം അറിയില്ല'; ജോയ്സ് ജോർജ്ജിന്റെ അധിക്ഷേപ പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി എം എം മണി

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ മുൻ എംപി ജോയ്സ് ജോർജിനെ സിപിഎം തള്ളിപ്പറഞ്ഞെങ്കിലും വിവാദ പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി എം.എം. മണി. ജോയ്സ് ജോർജ് അധിക്ഷേപ പ്രസംഗം നടത്തിയപ്പോൾ മന്ത്രി എം എം മണിയും വേദിയിൽ ഉണ്ടായിരുന്നു.‘പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇല്ല. പിന്നെ, രാഹുൽ ഗാന്ധി വിഡ്ഢിയാണ്. അയാൾക്ക് രാഷ്ട്രീയം അറിയില്ല' എന്നായിരുന്നു എം എം മണിയുടെ പ്രതികരണം . എന്നാൽ ജോയ്സിന്റെ പരാമർശങ്ങളോട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിയോജിപ്പ് വ്യക്തമാക്കി.

'രാഹുൽ ഗാന്ധി വിഡ്ഢിയാണ്, അയാൾക്ക്  രാഷ്ട്രീയം അറിയില്ല'; ജോയ്സ് ജോർജ്ജിന്റെ അധിക്ഷേപ പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി എം എം മണി
തെറ്റായിപ്പോയി, രാഹുലിനെതിരായ അധിക്ഷേപത്തില്‍ ക്ഷമാപണവുമായി ജോയ്‌സ് ജോര്‍ജ്ജ്

രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ നിലപാടുകളെയാണ്‌ സിപിഎം എതിർക്കുന്നത്‌. രാഷ്ട്രീയ വിമർശനങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ വ്യക്തിപരമായ പരാമർശങ്ങൾ സഹായിക്കൂ. ആരുടെ ഭാഗത്തുനിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മന്ത്രി മണിയും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വനിതാ പഞ്ചായത്തംഗങ്ങളും വേദിയിലിരിക്കെയായിരുന്നു ജോയ്സ് ജോർജിന്റെ വിവാദ പരാമർശങ്ങൾ.

'രാഹുൽ ഗാന്ധി വിഡ്ഢിയാണ്, അയാൾക്ക്  രാഷ്ട്രീയം അറിയില്ല'; ജോയ്സ് ജോർജ്ജിന്റെ അധിക്ഷേപ പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി എം എം മണി
ഈ കാലഘട്ടത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ചേര്‍ന്ന പ്രതികരണമല്ല ; ജോയ്‌സിനോട് സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥികള്‍

ഇത്തരം പരാമർശങ്ങൾ ഈ കാലഘട്ടത്തിലെ രാഷ്ട്രീയക്കാർക്ക് ചേർന്നതല്ലെന്നാണ് എറണാകുളം സെന്റ് തെരേസാസ് കോളജിലെ വിദ്യാർഥികൾ സംഭവത്തോട് പ്രതികരിച്ചത്. ഈ കാലഘട്ടത്തിലെ രാഷ്ട്രീയ നേതാവിന് യോജിച്ച പ്രതികരണമല്ല. ഒരു എംപിയായിരിന്നിട്ടും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് നിർഭാഗ്യകരമാണ് . ഐകീഡോയിലെ സ്വയം പ്രതിരോധ ടെക്നിക്കുകളെക്കുറിച്ചു ചോദിച്ചപ്പോൾ അതു പഠിപ്പിച്ചുതരാനാണ് രാഹുൽ ഗാന്ധി വിളിച്ചത്.

തമിഴ്നാട്ടിൽ ഉൾപ്പെടെ സിപിഎം ആവേശത്തോടെ അവതരിപ്പിക്കുന്ന രാഹുൽ ഗാന്ധിയെ ഇത്തരത്തിൽ ആക്ഷേപിച്ചതിനെക്കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് അറിയാൻ ആഗ്രഹമുണ്ടെന്നു രമ്യ ഹരിദാസ് എംപി പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് തന്നെക്കുറിച്ച് എ.വിജയരാഘവൻ നടത്തിയ പരാമർശത്തിനെതിരെ വനിതാ കമ്മിഷനിലും പൊലീസിലും പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല .

Related Stories

No stories found.
logo
The Cue
www.thecue.in