കള്ളവോട്ടില്‍ ചെന്നിത്തലയുടെ ആരോപണം പരാജയം മനസിലാക്കിയുള്ള മുന്‍കൂര്‍ ജാമ്യമെന്ന് പിണറായി വിജയന്‍

കള്ളവോട്ടില്‍ ചെന്നിത്തലയുടെ ആരോപണം പരാജയം മനസിലാക്കിയുള്ള മുന്‍കൂര്‍ ജാമ്യമെന്ന് പിണറായി വിജയന്‍

കള്ളവോട്ട് ചെയ്യാന്‍ കൈയിലെ മഷി മായ്ക്കാനുള്ള രാസവസ്തു സിപിഐ എം വിതരണം ചെയ്യുന്നുവെന്ന ചെന്നിത്തലയുടെ ആരോപണം പരാജയം മനസ്സിലാക്കിയുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ നിയമം ലംഘിച്ച് ക്രിമിനല്‍ കുറ്റവാസനയോടെ നടത്തിയ നീക്കങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ അതിനെതിരെ ബിജെപി നേതാക്കളേക്കാള്‍ മുമ്പെ പ്രതിപക്ഷനേതാവ് രംഗത്തുവരുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി.

കേരളത്തിനു പുറത്തേക്ക് നീളുന്ന കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന്റെ ഭാഗമാണ് പ്രതിപക്ഷനേതാവിന്റെ അസ്വസ്ഥത. ഈ ഉദ്യോഗസ്ഥരെ വിവരം നല്‍കി തെറ്റിദ്ധരിപ്പിച്ചതില്‍ പ്രതിപക്ഷനേതാവിനും പങ്കുള്ളതുകൊണ്ടാണോ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി.

ചില ഉദ്യോഗസ്ഥര്‍ തെറ്റായ കാര്യം പറയാന്‍ പ്രേരിപ്പിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ കേന്ദ്ര ഏജന്‍സിക്കെതിരാണ് കരുതേണ്ടതില്ല. നയതന്ത്ര ബാഗേജിലല്ല സ്വര്‍ണം കടത്തിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞതിനെക്കുറിച്ചല്ല അന്വേഷണം. കേരളത്തിന്റെ വികസനപദ്ധതികള്‍ക്ക് പണം ലഭ്യമാക്കുന്ന കിഫ്ബിയെ കുടുക്കാനുള്ള പണി പ്രതിപക്ഷനേതാവ് ഏറ്റെടുത്തിരിക്കുകയാണ്. വികസനപദ്ധതികള്‍ മുടക്കി കേരളത്തെ നശിപ്പിക്കാനുള്ള സംഘപരിവാറിന്റെ അതിമോഹത്തിന് യുഡിഎഫ് കൂട്ടുനില്‍ക്കുകയാണ്

Related Stories

No stories found.
logo
The Cue
www.thecue.in