ഇ.ശ്രീധരന്‍, ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമെന്ന് രഞ്ജി പണിക്കര്‍

ഇ.ശ്രീധരന്‍, ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമെന്ന് രഞ്ജി പണിക്കര്‍

ഇ.ശ്രീധരനാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ഒരാളെ ആവശ്യത്തിലധികം ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ. ശ്രീധരനെന്നും രഞ്ജി പണിക്കര്‍. ഇ.ശ്രീധരനില്‍ ഒരു ജയസാധ്യത കാണാന്‍ ഇപ്പോഴും മനസ് സമ്മതിക്കുന്നില്ല.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് താനെന്ന് ഇ.ശ്രീധരന്‍ സ്വയം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിക്കൊരു തീരുമാനമുണ്ടാകും.

പാലക്കാട് ഇ.ശ്രീധരന്റെ അത്ഭുത പ്രവര്‍ത്തികളൊന്നും സംഭവിച്ചതായി തോന്നുന്നില്ല. ഇ. ശ്രീധരന്‍ ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും മതിപ്പില്‍ മാറ്റമുണ്ടാകില്ലെന്നും രഞ്ജി പണിക്കര്‍. കൈരളി ചാനലിലെ പ്രോഗ്രാമിലാണ് പ്രതികരണം.

No stories found.
The Cue
www.thecue.in