DeScribe
മുങ്ങിയ കപ്പല്‍ വീണ്ടെടുക്കാനാകുമോ? പ്രാഥമികാന്വേഷണത്തില്‍ പങ്കെടുത്ത മലയാളി ക്യാപ്റ്റന്‍ പറയുന്നു
കൊച്ചി തീരത്ത് മുങ്ങിയ കപ്പല്‍ വീണ്ടെടുക്കാനാകുമോ? പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി പതിനാലംഗ സംഘം അപകടസ്ഥലത്ത് പോയി കപ്പലിന്റെ ത്രീഡി മാപ്പിംഗ് നടത്തി. 53 മീറ്റര്‍ താഴ്ച്ചയില്‍ ചെരിഞ്ഞാണ് കപ്പല്‍ കിടക്കുന്നത്. കപ്പല്‍ ചാലിലൂടെയുള്ള സഞ്ചാരത്തെ ബാധിക്കില്ല. ബല്ലാസ്റ്റ് ഓപ്പറേഷനില്‍ വന്ന തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എണ്ണച്ചോര്‍ച്ച സംഭവിച്ചാല്‍ വലിയ ആഘാതമുണ്ടാകും. ദ ക്യു അഭിമുഖത്തില്‍ ആദ്യ ദൗത്യസംഘത്തിലെ മലയാളി ക്യാപ്റ്റന്‍ ജമാല്‍ വിശദീകരിക്കുന്നു.