താലിബാനും മുസ്ലിങ്ങളും

താലിബാനും മുസ്ലിങ്ങളും
Summary

താലിബാൻ എന്ന അണലി പോയി ഐസിസ് എന്ന രാജവെമ്പാല രംഗ പ്രവേശം ചെയ്തു. ലോകത്തുടനീളം വിവിധ പേരിലും സ്വഭാവത്തിലുമായി നിരവധി സംഘടനകൾ ഇങ്ങനെ പൊട്ടി മുളച്ചു. പലതും ഇപ്പോഴും സജീവം. അന്നും ഇന്നും ഇതിൻ്റെ ഏറ്റവും വലിയ ഇരകൾ നിരപരാധികളായ മുസ്ലിങ്ങൾ തന്നെ.

നാസിറുദ്ദീന്‍ എഴുതുന്നു

താലിബാനുമായി ബന്ധപ്പെട്ട വിശകലനങ്ങളും പ്രതികരണങ്ങളും പൊതുവേ 'താലിബാൻ മാതൃകയിൽ' തീവ്രമാണ്. രണ്ട് തീവ്ര നിലപാടുകളിൽ ഏതെങ്കിലും ഒന്ന് ഏറ്റു പിടിക്കുന്നതാണ് കൂടുതലും. ഒരു കൂട്ടർ പാശ്ചാത്യ സാമ്രാജ്യത്ത താൽപര്യങ്ങളുടേയും ക്രൂരതകളുടേയും സ്വാഭാവിക പ്രതികരണമായി മാത്രം താലിബാനെ കാണുന്നു. മറ്റൊരു വിഭാഗം ഇസ്ലാം എന്ന മതത്തിൽ രൂഢമൂലമായ ഭീകരത അവസരം വരുമ്പോൾ പുറത്തിറങ്ങുന്നതിൻ്റെ ഭാഗമാണ് താലിബാൻ എന്ന വാദം സ്വീകരിക്കുന്നു.

രണ്ട് കൂട്ടരുടേയും വാദങ്ങൾക്ക് പിന്തുണയേകുന്ന കാര്യങ്ങൾ കിട്ടാൻ എളുപ്പമാണ്. ഐസിസും താലിബാനുമൊക്കെ അവരുടെ ചെയ്തികൾക്ക് ന്യായീകരണമായി എപ്പോഴും പറയാറുള്ളത് ഇസ്ലാം ആണ്. ഖുർആനും ഹദീസുമൊക്കെ അനുസരിച്ച് ജീവിക്കുന്നവരും പ്രവർത്തിക്കുന്നവരുമാണ് തങ്ങളെന്ന് അവർ ആണയിടുന്നു. അവരുടെ ഓരോ പ്രവർത്തനങ്ങൾക്കും പ്രമാണങ്ങളെ അടിസ്ഥാനമാക്കി സൈദ്ധാന്തിക ന്യായീകരണം ചമക്കുന്നു.

മറു ഭാഗം ചൂണ്ടിക്കാണിക്കുന്ന പോലെ പാശ്ചാത്യ ശക്തികൾ അഫ്ഗാനിൽ നടത്തിയ ക്രൂരതകൾ ഭീകരമാണ്. നൂറ്റാണ്ടുകളുടെ ഭീകര അധിനിവേശ ചരിത്രത്തിൽ അവസാനത്തേത് മാത്രമാണ് അമേരിക്കയുടെ വകയായുള്ളത്. താലിബാൻ്റെ രാഷ്ട്രീയവും മതപരവുമായ ചരിത്രത്തിൽ എളുപ്പം സ്ഥാപിക്കാവുന്നതാണ് അമേരിക്കൻ ബന്ധം. ജനനം തൊട്ട് തന്നെ തീവ്രവും അറു പിന്തിരിപ്പനുമായ ആശയങ്ങൾ പേറുന്ന മുജാഹിദ് വിഭാഗങ്ങൾക്ക് ആളും അർത്ഥവും നൽകി സഹായിച്ചത് അമേരിക്കയും സൌദിയും ഉൾപ്പെടുന്ന സഖ്യമായിരുന്നു. റോണൾഡ് റീഗൻ ഭരണകൂടം 2 ബില്യൻ ഡോളർ അഫ്ഗാൻ മുജാഹിദുകൾക്കായി ചിലവഴിച്ചപ്പോൾ സഖ്യ കക്ഷിയായ സൌദിയും അത്ര തന്നെ ചിലവഴിച്ചു എന്നത് ചരിത്രം.

ഈ സഹായങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിലോ തലത്തിലോ മാത്രമായി ഒതുങ്ങി നിന്നില്ല. അങ്ങേയറ്റം ഹിംസാത്മകവും പിന്തിരിപ്പനുമായ മദ്രസാ വിദ്യാഭ്യാസം തൊട്ട് അത്യാധുനിക ആയുധ ശേഖരങ്ങൾ വരെ ഈ ഫണ്ടിങ്ങിലൂടെ കൊഴുത്തു. അന്നത്തെ ആയുധവും ആശയവുമാണ് ഇന്നും അഫ്ഗാൻ ഒരു നരകമായി തുടരുന്നതിലെ സുപ്രധാന ഘടകം. ഈ മദ്രസകളിൽ നിന്ന് പഠിച്ച പാഠങ്ങളാണ് ഓരോ താലിബാൻ പോരാളികളും ഇപ്പോൾ പയറ്റുന്നത്, തങ്ങൾ ചെയ്യുന്നത് പൂർണമായും ശരിയാണെന്ന ഉറച്ച ബോര്യത്തിൽ തന്നെ. താലിബാൻ, ഐസിസ്, നിരവധിയായ മുജാഹിദ് ഗ്രൂപുകൾ തുടങ്ങിയവക്ക് അഫ്ഗാനിൽ അടിത്തറ പാകിയത് മറ്റെന്തിനെക്കാളുമധികം സമഗ്ര സ്വഭാവത്തിലുള്ള ഈ അമേരിക്കൻ പിന്തുണയായിരുന്നു. ശ്രദ്ധേയമായ കാര്യം അമേരിക്കൻ സഹായമെന്നത് സൈനികമോ രാഷ്ട്രീയമോ മാത്രമായിരുന്നില്ല, മദ്രസകൾ വഴി നൽകിയ മത/ആശയപരമായ പിന്തുണ കൂടിയായിരുന്നു.

താലിബാൻ എന്ന അണലി പോയി ഐസിസ് എന്ന രാജവെമ്പാല രംഗ പ്രവേശം ചെയ്തു. ലോകത്തുടനീളം വിവിധ പേരിലും സ്വഭാവത്തിലുമായി നിരവധി സംഘടനകൾ ഇങ്ങനെ പൊട്ടി മുളച്ചു. പലതും ഇപ്പോഴും സജീവം. അന്നും ഇന്നും ഇതിൻ്റെ ഏറ്റവും വലിയ ഇരകൾ നിരപരാധികളായ മുസ്ലിങ്ങൾ തന്നെ.

പാകിസ്ഥാനിലെ സിയാ ഭരണ കൂടം, സൌദിയിലെ വഹാബിസ്റ്റ് ആശയധാരയെ സൌകര്യ പൂർവ്വം ഉപയോഗിച്ചിരുന്ന അൽ സൌദ് രാജ കുടുംബം എന്നിവരായിരുന്നു സോവിയറ്റ് വിരുദ്ധ ചേരിയുടെ ഭാഗമായി മുജാഹിദ് വിഭാഗങ്ങളെ പിന്തുണച്ച മറ്റ് രണ്ട് കക്ഷികൾ. അമേരിക്കയും ബ്രിട്ടനുമൊക്കെ ചേരുന്ന പാശ്ചാത്യ ചേരിയും മുസ്ലിം ലോകത്തെ ഏറ്റവും പ്രബലമായ രണ്ട് രാജ്യങ്ങളും ചേർന്ന് മുജാഹിദുകളെ പിന്തുണച്ചു. മുജാഹിദുകൾ മുന്നോട്ട് വെച്ചിരുന്ന അപകടകരമായ തീവ്ര ആശയങ്ങൾ 'ഇസ്ലാമികമായി' ആഗോള മുസ്ലിങ്ങൾക്കിടയിൽ പെട്ടെന്ന് സ്വീകാര്യത നേടി. പ്രാദേശിക മത സ്വരങ്ങൾക്ക് പകരം ഏകശിലാരൂപത്തിലുള്ള തീവ്രവും അപകടകരവും ഏറ്റവും സ്ത്രീ വിരുദ്ധവുമായ ഇസ്ലാമിൻ്റെ വക ഭേദം മുസ്ലിം ലോകത്ത് ആധിപത്യം നേടി.

സോവിയറ്റ് സാമ്രാജ്യത്ത താൽപര്യങ്ങളെ എതിർക്കാനെന്ന പേരിൽ അതിനേക്കാൾ പതിൻമടങ്ങ് വീര്യം കൂടിയ അമേരിക്കൻ സാമ്രാജ്യത്തത്തെ സ്വീകരിച്ചു. നജീബുള്ള ഭരണകൂടത്തിൻ്റെ മനുഷ്യാവകാശ, ജനാധിപത്യ ധ്വംസനങ്ങൾക്ക് ബദലായി വന്നവരുടെ അതിലും എത്രയോ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെ കണ്ടില്ലെന്ന് നടിച്ചു. കൊച്ചു കേരളത്തിലെ 'ഇസ്ലാമിക പ്രസിദ്ധീകരണങ്ങൾ' പോലും ഇതിൻ്റെ പ്രചാരകരായി. ഏതാനും വർഷങ്ങൾ കൊണ്ട് മുസ്ലിം ലോകത്തുടനീളം തീവ്ര സലഫിസവും ഇസ്ലാമിസ്റ്റ് രാഷ്ട്രീയവും ചേർന്ന അപകടകരമായ ഇസ്ലാം പടർന്നു പിടിച്ചതിൽ അഫ്ഗാൻ ആഭ്യന്തര യുദ്ധങ്ങളുടെ പങ്ക് നിർണായകമായി. അതിൻ്റെ വ്യാപനത്തിൻ്റെ തോത് നൂറിരട്ടി കൂട്ടാനും അവശേഷിക്കുന്ന ജൈവിക ഇസ്ലാമിൻ്റെ അംശത്തെ തച്ചുടക്കാനും പിന്നീട് അമേരിക്കയുടെ കാർമികത്വത്തിൽ വന്ന 'ഭീകരതക്കെതിരായ യുദ്ധം' കാരണമായി. താലിബാൻ എന്ന അണലി പോയി ഐസിസ് എന്ന രാജവെമ്പാല രംഗ പ്രവേശം ചെയ്തു. ലോകത്തുടനീളം വിവിധ പേരിലും സ്വഭാവത്തിലുമായി നിരവധി സംഘടനകൾ ഇങ്ങനെ പൊട്ടി മുളച്ചു. പലതും ഇപ്പോഴും സജീവം. അന്നും ഇന്നും ഇതിൻ്റെ ഏറ്റവും വലിയ ഇരകൾ നിരപരാധികളായ മുസ്ലിങ്ങൾ തന്നെ.

പക്ഷേ താലിബാൻ അല്ലെങ്കിൽ ഐസിസ് എന്ന ഭീകര പ്രതിഭാസങ്ങളെ വിലയിരുത്തലുകൾ സാമ്രാജ്യത്ത രാഷ്ട്രീയ, സൈനിക ഇടപെടലുകളിലും അതിന് അനുപൂരകമായി മാറിയ തീവ്ര മത വ്യാഖ്യാനങ്ങളിലും മാത്രമായി ഒതുങ്ങുന്നതാണ് കാണുന്നത്. പ്രകടമായും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കേണ്ട ഈ രണ്ട് ഘടകങ്ങളേയും അടുപ്പിക്കുന്ന കച്ചവട/ഭൌതിക താൽപര്യങ്ങളാണ് നിർണായകം. ഏതൊരാശയവും ഇങ്ങനെയുള്ള ഭൗതിക താൽപര്യങ്ങളുമായി ചേരുമ്പോഴാണ് ഫല പ്രാപ്തിയിലെത്തുന്നത്. എണ്ണയുടെ മേലുള്ള നിയന്ത്രണത്തിനായി സാമ്രാജ്യത്ത ശക്തികൾ നടത്തുന്ന ഇടപെടലുകളിലെ നിർണായക കണ്ണികളാണ് താലിബാനും ഐസിസും അഫ്ഗാൻ മുജാഹിദുകളുമെല്ലാം. അവർ അമേരിക്കയുടെ പക്ഷത്തോ എതിർ പക്ഷത്തോ എന്നത് പ്രസക്തമല്ല. ഒരേ വിഭാഗം തന്നെ അനുകൂല പക്ഷത്തും പിന്നീട് എതിർ പക്ഷത്തും നിന്ന് പോരാടിയതിൻ്റെ നിരവധി ഉദാഹരണങ്ങളുണ്ട്. താലിബാൻ മാത്രമല്ല അൽ ഖായിദയുമെല്ലാം ഇങ്ങനെ മാറി മറിഞ്ഞവരാണ്.

ചൈന പോലെ പലരും ഇതേ മുതലാളിത്ത വ്യവസ്ഥിതിയെ റീ ബ്രാൻഡ് ചെയ്തിറക്കുന്നു. ചൈന ഇതേ താലിബാനെ അഡ്വാൻസായി സ്വാഗതം ചെയ്തിട്ടുമുണ്ട്.
താലിബാനും മുസ്ലിങ്ങളും
താലിബാന്റെ കയ്യിലുള്ള അഫ്ഗാൻ; കേരളത്തിലെ അഫ്ഗാൻ വിദ്യാർത്ഥി പറയുന്നു|INTERVIEW

കാതലായ പ്രശ്നം രണ്ടാണ്. ഒന്ന്, ചൂഷണം അടിസ്ഥാനമാക്കിയ മുതലാളിത്ത, നിയോ ലിബറൽ വ്യവസ്ഥിതിക്ക് ബദലൊരുക്കാൻ അതിൻ്റെ ഇരകൾക്ക് സാധിക്കുന്നില്ല, അത് ചൂഷണമാണെന്ന് തിരിച്ചറിയാൻ പോലും അവർക്കാവുന്നില്ല. രണ്ട്, ഈ ചൂഷക വ്യവസ്ഥിതിക്ക് ചട്ടുകമാവാൻ പാകത്തിലുള്ള തീവ്ര മത വ്യാഖ്യാനങ്ങൾ. ഇത് രണ്ടും അഡ്രസ് ചെയ്യപ്പെടാത്തിടത്തോളം കാലം താലിബാൻ പോലുള്ള ക്രിമിനൽ സംഘങ്ങൾ അധികാരത്തിലേറും. രണ്ടിൻ്റെയും ഏറ്റവും വലിയ ഇരകളാണ് മുസ്ലിങ്ങൾ. ഇടതുപക്ഷം എന്നൊരു ചേരിയാണെങ്കിൽ നാമമാത്രമായ സാന്നിധ്യം മാത്രമായൊതുങ്ങി. ചൈന പോലെ പലരും ഇതേ മുതലാളിത്ത വ്യവസ്ഥിതിയെ റീ ബ്രാൻഡ് ചെയ്തിറക്കുന്നു. ചൈന ഇതേ താലിബാനെ അഡ്വാൻസായി സ്വാഗതം ചെയ്തിട്ടുമുണ്ട്.

താലിബാൻ എല്ലാ വശത്ത് നിന്നും കാബൂൾ വളഞ്ഞതായാണ് ഒടുവിലത്തെ വാർത്തകൾ. ഏതെങ്കിലും രീതിയിലുള്ള ഇടപെടൽ അവരുടെ മുന്നേറ്റത്തെ തടയാൻ പര്യാപ്തമാവുമെന്ന് തോന്നുന്നില്ല. ഒരു പക്ഷേ അൽപം നീട്ടാനായേക്കാം. താലിബാൻ എന്താണെന്നും എങ്ങനെയായിരിക്കും ഭരിക്കുക എന്നതും അവർ കാണിച്ച് തന്നതാണ്.

മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്നം അവർ ഇതിൻ്റെ ഗൗരവം മനസ്സിലാക്കിയിട്ട് കൂടിയില്ലെന്നതാണ്. താലിബാൻ അല്ലെങ്കിൽ ഐസിസ് പോലുള്ള ഒരു ഭീകര സംഘത്തിന് എപ്പോഴും ഉയർന്ന് വരാൻ സാധ്യതയുള്ള ഒരു മത പശ്ചാത്തലം എന്നത് നിസ്സാരമല്ല. കേരളത്തിൽ പോലും ഇത്ര മനുഷ്യത്ത വിരുദ്ധവും ഹിംസാത്മകവുമായ ഒരു സംഘം അധികാരത്തിലേറാൻ പോവുന്നതിൽ സന്തോഷം കണ്ടെത്തുകയോ പ്രശ്നം കാണാതിരിക്കുകയോ ചെയ്യുന്ന ഒരു വിഭാഗമുണ്ടെന്നത് യാഥാർത്ഥ്യമാണ്. അവരെ എല്ലാ സംഘടനകളും പണ്ഡിത നേതൃത്വവും തള്ളിക്കളയുന്നുണ്ടെന്നത് കാണാതെയല്ല ഈ പറയുന്നത്. പക്ഷേ തീവ്ര സലഫികൾ പറയുന്ന സ്ത്രീ വിരുദ്ധതയും ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിൻ്റെ അമരക്കാർ മുന്നോട്ട് വെച്ച ഇസ്ലാമിക രാജ്യ സങ്കൽപങ്ങളും വായിച്ച ഒരു വിഭാഗത്തിന് താലിബാൻ പ്രശ്ശമല്ലാതായി മാറുന്ന സാഹചര്യമാണ് പ്രധാനം. റേഡിയോ നിലയത്തിലൂടെ ഇനി സംഗീതമോ ഡാൻസോ ഒന്നുമുണ്ടാവില്ലെന്ന് താലിബാൻ പറഞ്ഞതായി വാർത്തയുണ്ട്. സംഗീതവും ഡാൻസുമെല്ലാം നിഷിദ്ധമാണെന്നും നരകത്തിലേക്കുള്ള വഴികളാണെന്നും പറയുന്നവർ എത്രയോ വേറെയും ഉണ്ട്. അവരിൽ പലരും എത്ര അസഹിഷ്ണുതയോട് കൂടിയാണ് പാട്ട് പാടുന്ന മുസ്ലിങ്ങളോട് , പ്രത്യേകിച്ചും പെണ്ണുങ്ങളോട് പെരുമാറുന്നുവെന്നത് കാണണമെങ്കിലും സോഷ്യൽ മീഡിയയിൽ ഒന്ന് പരതിയാൽ മതി. ഇങ്ങനെ താലിബാൻ്റെ അപകടകരമായ പല മത വീക്ഷണങ്ങളും കൂടിയും കുറഞ്ഞ അളവിലും പേറുന്നവർ മുസ്ലിങ്ങൾക്കിടയിലെ ഒരു യാഥാർത്ഥ്യമാണ്. അത് നിഷേധിക്കുന്നതും അപ്രസക്തമായി കാണുന്നതും കണ്ണടച്ച് ഇരുട്ടാക്കലാണ്. ഈ പ്രശ്നങ്ങളെ സത്യസന്ധമായി അഡ്രസ് ചെയ്യാൻ ഈ വിഭാഗങ്ങൾ ഇത് വരെ തയ്യാറായിട്ടുമില്ല.

താലിബാൻ എല്ലാ വശത്ത് നിന്നും കാബൂൾ വളഞ്ഞതായാണ് ഒടുവിലത്തെ വാർത്തകൾ. ഏതെങ്കിലും രീതിയിലുള്ള ഇടപെടൽ അവരുടെ മുന്നേറ്റത്തെ തടയാൻ പര്യാപ്തമാവുമെന്ന് തോന്നുന്നില്ല. ഒരു പക്ഷേ അൽപം നീട്ടാനായേക്കാം. താലിബാൻ എന്താണെന്നും എങ്ങനെയായിരിക്കും ഭരിക്കുക എന്നതും അവർ കാണിച്ച് തന്നതാണ്. സംശയത്തിനിടമില്ലാത്ത വിധം. ഏതെങ്കിലും രീതിയിൽ അവർ നയപരമായി മാറിയിട്ടില്ലെന്നതിന് തെളിവ് ഇപ്പോൾ പിടിച്ചടക്കിയ പ്രദേശങ്ങളിലെ നടപടികളും ഏറ്റവും പുതിയ അഭിമുഖങ്ങളുമാണ്. അവരുടെ നേതൃനിര ഒന്നടങ്കം പഴയ താലിബാൻ ഭരണത്തിൽ 'കഴിവ് ' തെളിയിച്ചവരാണ്. ഇപ്പോഴത്തെ നമ്പർ വൺ ആയ ഹിബത്തുള്ള അഹുൻസാദ പഴയ ഭരണത്തിലെ ചീഫ് ജസ്റ്റിസ് (!) ആയിരുന്നു. അന്നത്തെ പല കുപ്രസിദ്ധ വിധികളുടേയും ഫത് വകളുടേയും പിന്നിൽ അഹുൻസാദയായിരുന്നു. മാറിയ സാഹചര്യത്തിൽ പൂർണമായി ഒറ്റപ്പെട്ട രീതിയിൽ ഭരണം കൊണ്ടുപോവാൻ ബുദ്ധിമുട്ടായതിനാൽ കണ്ണിൽ പൊടിയിടാനുള്ള ചില 'മാറ്റങ്ങൾക്ക്' സാധ്യത ഉണ്ടെങ്കിലും.

അഫ്ഗാൻ, പശ്ചിമേഷ്യൻ സൈനിക ഇടപെടലുകൾ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടവുമല്ല. ആയുധക്കമ്പനികൾ തടിച്ചു കൊഴുത്തു. ഈ മേഖലകളിലെ ഒരു പാട് പണം അമേരിക്കയിലെത്തി. നിരപരാധികളുടെ ജീവൻ അവർക്കൊരു പ്രശ്നമല്ല. മുസ്ലിങ്ങൾക്ക് നഷ്ടം മാത്രമേ ഉള്ളൂ. താലിബാനും ഐസിസുമാണ് ഇസ്ലാമിൻ്റെ പ്രായോഗിക രൂപമെന്ന വാദം വലിയ തോതിൽ സ്വീകാര്യത നേടി. അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ മുസ്ലിം ലോകം അമ്പേ പരാജയപ്പെട്ടു. ഇസ്ലാമോഫോബിയ ആളിക്കത്തി. ഓരോ അധിനിവേശവും ബോംബിംഗും കൂടുതൽ കൂടുതൽ മുസ്ലിങ്ങളെ ഇരകളാക്കി, ആനുപാതികമായി തീവ്രവാദത്തിലേക്കും തള്ളിവിട്ടു.

ഐസിസ് അവരുടെ റിക്രൂട്ട്മെൻ്റിനായി ഉപയോഗിച്ച വീഡിയോകൾ ശ്രദ്ധേയമായിരുന്നു. അമേരിക്കൻ അധിനിവേശത്തിലും ബോംബിങ്ങിലും അരങ്ങേറിയ ക്രൂരതകൾ ഐസിസ് പോരാളികളുടെ ദൃശ്യങ്ങൾക്കിടയിൽ പുട്ടിൽ തേങ്ങ പോലെ ഇട്ടായിരുന്നു വീഡിയോ തയ്യാറാക്കിയിരുന്നത്. വളരെ എളുപ്പത്തിൽ സ്വാധീനിക്കാൻ പറ്റുന്ന ഒരു തന്ത്രമായിരുന്നു അത്. അധിനിവേശ ക്രൂരത നടമാടിയ ഇറാഖിൽ തന്നെ ഐസിസ് ഉണ്ടായതും സ്വാഭാവികം. അതൊക്കെ അനുഭവിച്ചവർ പിന്നെ യുക്തിയൊക്കെ മാറ്റി വെച്ച് വൈകാരികമായി മാത്രം പെരുമാറും.

ഇവിടെ 'ജയ് ശ്രീരാം' വിളിക്കാത്തതിന് കൊച്ചു മക്കളുടെ മുമ്പിലിട്ട് മർദിക്കപ്പെട്ട ആൾ നാളെ തീവ്രവാദത്തിലേക്ക് എത്തിപ്പെട്ടെന്ന് വരും. അതിലെ യുക്തി തിരയാൻ നിന്നിട്ട് കാര്യമില്ല. പക്ഷേ ഐസിസും താലിബാനുമൊക്കെ ശക്തിപ്പെടുമ്പോൾ ബലം കിട്ടുന്നത് ഇവരെ ഇരകളാക്കിയ വേട്ടക്കാരുടെ വാദങ്ങൾക്ക് തന്നെയാവും. മുസ്ലിം ലോകം തിരിച്ചറിയാതെ പോവുന്നതും അതാണ്, പ്രത്യേകിച്ചും അവരുടെ നേതൃത്വം.

Related Stories

No stories found.
logo
The Cue
www.thecue.in