വര്‍ഗീയ ധ്രുവീകരണം നടത്തിയത് കാസ, പാര്‍ട്ടി നടപടിയെടുക്കേണ്ട സാഹചര്യമില്ല; ഷെജിനും ജോയ്സ്നയും ദ ക്യു'വിനോട്

പ്രണയിക്കുന്ന ആള്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതാണെന്നും തെറ്റിദ്ധാരണകളുടെ പുറത്താണ് തങ്ങള്‍ക്കെതിരെ വര്‍ഗീയ പ്രചരണമുണ്ടായതെന്നും ഡിവൈഎഫ്ഐ നേതാവ് എം.എസ് ഷെജിനും ജോയ്സ്ന മേരി ജോസഫും. ജോയ്‌സ്‌ന മതവിശ്വാസിയാണെന്നും അത് എല്ലാ കാലവും അവരുടെ വ്യക്തിപരമായ കാര്യമാണെന്നും പാര്‍ട്ടി പ്രാദേശിക ഘടകവും ഡിവൈഎഫ്‌ഐയും തങ്ങളെ പിന്തുണച്ചിരുന്നുവെന്നും ഷെജിന്‍. വിവാഹത്തിന്റെ പേരില്‍ മുസ്ലിമായി മാറാന്‍ പ്രേരിപ്പിക്കുകയോ, മറ്റൊരു മതം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയോ ഉണ്ടായില്ല. സ്വന്തം ഇഷ്ടപ്രകാരം ഷെജിനൊപ്പം ഇറങ്ങുകയായിരുന്നുവെന്നും ജോയ്‌സ്‌ന.

രണ്ട് സമുദായത്തില്‍ നിന്നുള്ളവര്‍ വിവാഹം കഴിഞ്ഞുവെന്നത് പാര്‍ട്ടിക്ക് പ്രശ്‌നമായിരുന്നില്ല. നാട്ടില്‍ നിന്ന് മാറി നിന്നതാവാം പ്രശ്‌നമായത്. പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തിലെ ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകന്‍ എന്ന നിലയിലാവും നേതാക്കള്‍ പ്രതികരിച്ചത്. വ്യക്തിഹത്യ നടത്തിയത് കാസ പോലുള്ള സംഘടനകളാണെന്നും, നാല് പെണ്‍കുട്ടികളെ മുമ്പ് ചാടിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും ശ്രമിച്ചിരുന്നു.

ലവ് ജിഹാദ് എന്ന വാക്ക് ഒരു തരത്തിലും ഞങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. മതത്തില്‍ വിശ്വസിക്കണോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമാണ്. പാര്‍ട്ടി നടപടിയെടുക്കേണ്ട സാഹചര്യമില്ല. ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ പിന്തുണ നല്‍കിയിട്ടുണ്ട്. റൈറ്റ് അവറില്‍ ഷെജിനും ജോയ്‌സ്‌നയും