മാര്‍പാപ്പ പറഞ്ഞാലൊന്നും സഭ അനുസരിക്കില്ല| അഭിമുഖം, സിസ്റ്റര്‍ ടീന ജോസ്

കൂടുതല്‍ കുട്ടികളുള്ള കത്തോലിക്കാ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കൊണ്ട് വിവിധ രൂപതകള്‍ ഇറക്കിയ സര്‍ക്കുലറിനെ വിമര്‍ശിച്ച് സിസ്റ്റര്‍ ടീനാ ജോസ്. സാഹചര്യങ്ങള്‍ മനസിലാക്കാതെയാണ് സഭാ നേതൃത്വത്തിലുള്ളവര്‍ ഇത്തരം സര്‍ക്കുലര്‍ ഇറക്കുന്നതെന്നും ഇവ സമൂഹത്തിന് ചേര്‍ന്ന വിധമല്ലെന്നും സിസ്റ്റര്‍ ടീന ജോസ് ദ ക്യുവിനോട് പറഞ്ഞു.

മാര്‍പാപ്പ കുറേകൂടി പുരോഗമനപരമായ നയമാണ് സ്വീകരിക്കുന്നതെങ്കിലും അതൊന്നും ഉള്‍ക്കൊള്ളാന്‍ സഭാ നേതൃത്വത്തിനകത്തുള്ളവര്‍ തയ്യാറല്ല. ഭയപ്പെട്ടിട്ടാണ് പലരും ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാത്തത്. വിമര്‍ശിക്കുന്നവരെ ഉപദ്രവിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ വരുമ്പോള്‍ വിമര്‍ശിക്കണമെന്ന് ആഗ്രഹമുള്ളവര്‍ പോലു മിണ്ടാതിരിക്കും.

സര്‍ക്കുലറുകള്‍ ഇറക്കുമ്പോഴും വെട്ടിക്കീറേണ്ടി വരുന്നത് സ്ത്രീകളുടെ വയറ് തന്നെയല്ലേ, പലകുടുംബങ്ങളിലും വലിയ ദാരിദ്രമാണ് ഉള്ളത്. 1500 രൂപ കൊണ്ടൊക്കെ എന്താകാനാണ്.

Related Stories

No stories found.
The Cue
www.thecue.in