വട്ടിയൂര്‍ക്കാവില്‍ ഇടത് ഒന്നാം സ്ഥാനത്ത് തന്നെ; തിരുവനന്തപുരം ബി.ജെ.പിക്ക് കിട്ടില്ലെന്നും വി.കെ. പ്രശാന്ത് എം.എല്‍.എ

പേരുദോഷം വരുത്താതെ, അഴിമതി നടത്താതെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറായി ഇരുന്നത് യുവാക്കളെ ഇത്തവണ കൂടുതലായി രംഗത്തിറക്കുന്നതിന് കാരണമായെന്ന് വി.കെ.പ്രശാന്ത് എം.എല്‍.എ. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഇതേ മാതൃക പിന്‍തുടര്‍ന്നു. സാമൂഹ്യ പ്രവര്‍ത്തന രംഗത്തേക്ക് കൂടുതല്‍ യുവാക്കള്‍ എത്തുന്നതിന് ഇത് സഹായിക്കും. വട്ടിയൂര്‍ക്കാവിലെ രാഷ്ട്രീയം ഇടത് അനുകൂലമായി മാറി.

വട്ടിയൂര്‍ക്കാവിലെ ജനവിധി തിരുവനന്തപുരം കോര്‍പ്പറേഷന് കൂടി കിട്ടിയ അംഗീകാരമാണ്. 35 പേരെ കിട്ടിയിട്ട് പോലും ക്രിയാത്മക പ്രതിപക്ഷമാകാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല.

Related Stories

The Cue
www.thecue.in