കാടിനെ എന്നും നടന്നു തോൽപിക്കുന്ന ടീച്ചർ; കൊവിഡ് കാലത്തും മുടങ്ങാതെ ക്ലാസ്; താണ്ടുന്നത് 32 കിലോമീറ്റർ

നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ അമ്പുമല ആദിവാസി കോളനിയിലെ ബദല്‍ സ്‌കൂളിലെത്താന്‍ മിനി ടീച്ചര്‍ ദിവസം നടക്കുന്നത് 16 കിലോമീറ്റര്‍.കടുവയും പുലിയുമുള്ള കാടും മലയും കടന്ന് സ്‌കൂളിലെത്തുന്നത് സ്വന്തം സമുദായത്തിലെ കുട്ടികള്‍ക്ക് അക്ഷര വെളിച്ചം നല്‍കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് മിനി ടീച്ചര്‍ പറയുന്നു. തുച്ഛമായ ശമ്പളത്തിലെ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കായി മുടക്കുന്നതിലും സന്തോഷം കണ്ടെത്തുകയാണ് മിനി ടീച്ചര്‍. ഫോണ്‍ പോലുമില്ലാത്ത കോളനിയില്‍ കൊവിഡ് കാലത്ത് ഓരോ വീട്ടിലുമെത്തി കുട്ടികളുടെ പഠനകാര്യങ്ങളില്‍ ഇടപെടുന്നുണ്ട് ടീച്ചര്‍

Related Stories

No stories found.
The Cue
www.thecue.in