കുട്ടികളുമായി സമയം ചെലവിടുക, തുറന്ന് സംസാരിക്കുക; ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഫാത്തിമ ഫര്‍സാന അഭിമുഖം

കുട്ടികളുമായി സമയം ചെലവിടുക, തുറന്ന് സംസാരിക്കുക; ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഫാത്തിമ ഫര്‍സാന അഭിമുഖം
Published on

ഒരു കുട്ടി ജനിക്കുമ്പോള്‍ അവിടെ മാതാപിതാക്കള്‍ കൂടി ജനിക്കുന്നുണ്ട്. ഒരു കുട്ടിയെ എങ്ങനെ വളര്‍ത്തണമെന്നോ, എന്തെല്ലാം ശ്രദ്ധിക്കണമെന്നോ കൃത്യമായ ധാരണകളുണ്ടായിരിക്കുന്നവര്‍ ആകണമെന്നില്ല എല്ലാ മാതാപിതാക്കളും. വിവിധ സാമൂഹിക ചുറ്റുപാടില്‍ വളര്‍ന്ന മനുഷ്യര്‍, പലതരത്തിലുള്ള പേരന്റിങ്ങും വിദ്യാഭ്യാസവുമെല്ലാം അനുഭവിച്ച മനുഷ്യര്‍, അവര്‍ പുതിയ കാലത്ത്, പുതിയ ചുറ്റുപാടില്‍, അതും മാറുന്ന കാലഘട്ടത്തിന് അനുസരിച്ചായിരിക്കും അവരുടെ കുട്ടികളുമായി ഇടപഴകുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സമയത്ത് പേരന്റിങ്ങില്‍ ഒരുപാട് ശ്രദ്ധിക്കാനുണ്ട്. മറ്റുള്ളവരില്‍ നിന്ന് കോപ്പി ചെയ്യാന്‍ കഴിയുന്ന ഒന്നല്ല പേരന്റിങ്ങ് എന്ന് ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഫാത്തിമ ഫര്‍സാന പറയുന്നു. ഓരോ കുടുംബത്തിന്റെയും സ്വഭാവവും സാഹചര്യങ്ങളും വ്യത്യസ്തമാണ്. അതനുസരിച്ചാണ് മാതാപിതാക്കള്‍ പേരന്റിങ് ചെയ്യേണ്ടത്. കുട്ടികളോട് തുറന്ന് സംസാരിക്കുന്നതിലൂടെ മാത്രമേ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ. കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ചും പേരന്റിങ് എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ചും ഫാത്തിമ ഫര്‍സാന ദ ക്യുവിനോട് സംസാരിക്കുന്നു.

കൂട്ടുകുടുംബങ്ങളില്‍ കുട്ടികളെ കേള്‍ക്കുന്നതിന് ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അണു കുടുംബങ്ങളിലെ അവസ്ഥ അങ്ങനെയല്ല. കുടുംബ വ്യവസ്ഥയിലെ മാറ്റങ്ങള്‍ അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Q

കുട്ടികള്‍ അതിക്രമം നേരിടുന്ന സംഭവങ്ങള്‍ ദിനംപ്രതി കൂടിക്കൂടി വരുകയാണ്. ഈയൊരു അവസ്ഥയ്ക്ക് കാരണങ്ങളെന്തെല്ലാമാണ്?

A

ഇന്നത്തെ കാലത്ത് കൂടുതലും അണുകുടുംബങ്ങളാണ്. അത് കുടുംബ ബന്ധങ്ങളെ വളരെ ദുര്‍ബലമാക്കിയിട്ടുണ്ട്. കൂട്ടുകുടുംബങ്ങളില്‍ കുട്ടികളെ കേള്‍ക്കുന്നതിന് ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അണു കുടുംബങ്ങളിലെ അവസ്ഥ അങ്ങനെയല്ല. കുടുംബ വ്യവസ്ഥയിലെ മാറ്റങ്ങള്‍ അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതിന് പുറമേ, ലഹരി ഉപയോഗം വര്‍ദ്ധിച്ചതും വലിയൊരു കാരണമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പല കേസുകളിലെയും പ്രതികള്‍ ലഹരിക്ക് അടിമപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള തെറ്റായ സ്വാധീനവും കുട്ടികളെ അപകടത്തിലാക്കുന്നുണ്ട്. ഈ എല്ലാ ഘടകങ്ങളും കേരളത്തില്‍ ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ തന്നെ കുറ്റക്കാരനാക്കുമോ എന്ന ഭയവും കുട്ടികളില്‍ ഉണ്ടാകാറുണ്ട്. ബന്ധങ്ങള്‍ ഇല്ലാതാകും എന്ന് കരുതി പ്രശ്‌നത്തെ മറച്ചുവെക്കുന്ന രക്ഷിതാക്കളും ഉണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കുട്ടിയുടെ ഭാവിയെ തന്നെ തകര്‍ക്കാന്‍ ഇടയാക്കും.
Q

എറണാകുളത്ത് കൊല ചെയ്യപ്പെട്ട കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. അതും സ്വന്തം വീട്ടില്‍ നിന്ന് തന്നെ. സ്വന്തം വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ല എന്ന സാഹചര്യം എങ്ങനെ മറികടക്കാം?

A

ഇന്ന് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ ഭൂരിഭാഗം പ്രതികളും ബന്ധുക്കളോ പരിചിതരോ ആണ്. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് അത് തുറന്ന് പറയാന്‍ മാനസികമായ സ്‌പേസ് ഉണ്ടാവുന്നില്ല. പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ തന്നെ കുറ്റക്കാരനാക്കുമോ എന്ന ഭയവും കുട്ടികളില്‍ ഉണ്ടാകാറുണ്ട്. ബന്ധങ്ങള്‍ ഇല്ലാതാകും എന്ന് കരുതി പ്രശ്‌നത്തെ മറച്ചുവെക്കുന്ന രക്ഷിതാക്കളും ഉണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കുട്ടിയുടെ ഭാവിയെ തന്നെ തകര്‍ക്കാന്‍ ഇടയാക്കും. പ്രശ്‌നങ്ങള്‍ മനസ്സിലാക്കി രക്ഷിതാക്കള്‍ കൃത്യമായ നടപടികള്‍ എടുക്കേണ്ടതുണ്ട്. വീടുകളില്‍ ക്വാളിറ്റി ടൈം രക്ഷിതാക്കള്‍ കണ്ടെത്തണം. ഇത്തരം സാഹചര്യങ്ങളില്‍ മാത്രമേ കുട്ടികളിലെ പ്രശ്‌നങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

Q

വീടുകളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ കുട്ടികളെ മാനസികമായി ബാധിക്കുന്നത് എങ്ങനെയെല്ലാമാണ്?

A

വീട്ടിലുണ്ടാകുന്ന വഴക്കുകള്‍, ശാരീരിക അതിക്രമങ്ങള്‍, കേള്‍ക്കുന്ന മോശമായ വാക്കുകള്‍ തുടങ്ങിയവ കുട്ടികളുടെ മാനസികാരോഗ്യത്തിന് ദോഷം ചെയ്യും. ഭയം, ആശങ്ക, ഡിപ്രഷന്‍ എന്നിവ ഇതിന്റെ ഫലമായി കണ്ടുവരുന്നു. ഇഷ്ടമുള്ള ആളുകളോട് അടുക്കാന്‍ കഴിയാതെ വരികയും വികാരങ്ങള്‍ ശരിയായി പ്രകടിപ്പിക്കാന്‍ കഴിയാതത് പോലുള്ള പ്രശ്‌നങ്ങള്‍ക്കും അത് കാരണമാകാറുണ്ട്. രക്ഷിതാക്കള്‍ ഇതിനെ ഗൗരവമായി കാണണം. കുട്ടികളോട് തുറന്നും സ്‌നേഹപൂര്‍വമായും ഇടപെടണം. അവരുടെ വികാരങ്ങളെ മനസ്സിലാക്കാനും അവര്‍ക്ക് അവസരമൊരുക്കാനും മാതാപിതാക്കള്‍ തയ്യാറാകണം. അല്ലാത്തപക്ഷം അത് കുട്ടിയുടെ വ്യക്തിജീവിതത്തെ വരെ ബാധിക്കാന്‍ ഇടയുണ്ട്.

കുട്ടികള്‍ക്കൊപ്പം ചെലവിടാന്‍ മാതാപിതാക്കള്‍ കുറച്ചു നല്ല സമയം കണ്ടെത്തേണ്ടതുണ്ട്. കുടുംബമായി സംസാരിക്കണം. കുട്ടികളുമായി തുറന്ന് സംസാരിക്കാന്‍ തയ്യാറാകുന്ന സാഹചര്യം ഒരുക്കണം. അതിലൂടെ മാത്രമേ നല്ലൊരു കുടുംബ ബന്ധത്തെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു.
Q

എറണാകുളത്തെ കേസില്‍ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടത് ആരോടും പറഞ്ഞിരുന്നില്ല. ഒന്നര വര്‍ഷം കുട്ടി അതിക്രമത്തിനിരയായി. മാതാപിതാക്കള്‍ കുട്ടികളെ കേള്‍ക്കാതിരിക്കുന്നത് ഒരു പ്രശ്‌നമല്ലേ? കുട്ടികള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് എങ്ങനെ തിരിച്ചറിയും?

A

എറണാകുളത്തെ കേസില്‍ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പിന്നീട് പുറത്ത് വന്നിരുന്നു. കുടുംബം അതിനെ മുന്‍കൂട്ടി തിരിച്ചറിയേണ്ടതായിരുന്നു. അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ രണ്ട് പേരും ജോലി ഉള്ളവരായിരിക്കും. കുടുംബ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് അത് അത്യാവശ്യമാണ്. എന്നാല്‍ കുട്ടികള്‍ക്കൊപ്പം ചെലവിടാന്‍ മാതാപിതാക്കള്‍ കുറച്ചു നല്ല സമയം കണ്ടെത്തേണ്ടതുണ്ട്. കുടുംബമായി സംസാരിക്കണം. കുട്ടികളുമായി തുറന്ന് സംസാരിക്കാന്‍ തയ്യാറാകുന്ന സാഹചര്യം ഒരുക്കണം. അതിലൂടെ മാത്രമേ നല്ലൊരു കുടുംബ ബന്ധത്തെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. കുട്ടികളെ നിരന്തരം നിരീക്ഷിക്കുന്നതിലൂടെ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. കുട്ടികളുടെ പെരുമാറ്റങ്ങള്‍ ശ്രദ്ധിക്കുക. ദേഷ്യം, ഒറ്റപ്പെട്ട് നില്‍ക്കല്‍, ശാരീരിക മുറിവുകള്‍, ഉറക്കക്കുറവ്, പഠനത്തില്‍ താത്പര്യമില്ലായ്മ ഇവയൊക്കെ കുട്ടികള്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്. ഇന്ന് എങ്ങനെയുണ്ടായിരുന്നു? നീ ഓക്കെ അല്ലെ? തുടങ്ങിയ ചോദ്യങ്ങള്‍ രക്ഷിതാക്കള്‍ കുട്ടികളോട് ചോദിക്കുക. അത് കുട്ടികള്‍ക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു വഴിയാണ് ഒരുക്കുന്നത്.

Q

കുട്ടികളോട് തുറന്ന് സംസാരിക്കണം എന്ന് പറഞ്ഞല്ലോ. അവരോട് എന്തൊക്കെ ചോദിക്കാനാകും?

A

ഇന്ന് ഹാപ്പി ആയിട്ടുള്ള നിമിഷങ്ങള്‍ ഏതൊക്കെയായിരുന്നു? കൈകാര്യം ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ടായിരുന്നോ? വിഷമം ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടായോ? എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാം. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതെങ്ങനെയാണ് ഡീല്‍ ചെയ്തത് എന്നും ചോദിച്ചറിയാം. ഏതെങ്കിലും പ്രശ്‌നത്തെ കുഴപ്പമില്ല, അത് വിട്ടുകളയ്, എന്നുപറഞ്ഞ് അതിനെ നിസാരവല്‍ക്കരിക്കരുത്. അതു കുട്ടികളില്‍ മറ്റുള്ളവരുമായി ബന്ധം സൃഷ്ടിക്കുന്നതിന് പ്രയാസം ഉണ്ടാക്കും. പകരം അത് കമ്മ്യൂണിക്കേറ്റ് ചെയ്ത് ശരിയാക്കാന്‍ വേണ്ടി പറയുക.

സൗഹാര്‍ദ്ദം എന്നാല്‍ സ്‌നേഹം, പരിരക്ഷ എന്നിവയാണ്. ഇത് കൃത്യമായി കൊടുക്കുക. അധികാരം എന്നാല്‍ കുട്ടികളെ നിയന്ത്രണത്തില്‍ വെക്കുക എന്നതാണ്. എന്നാല്‍ ഇവ രണ്ടും കുട്ടികള്‍ക്ക് തുല്യമായി ലഭ്യമാകണം. കുട്ടികളെ കൂടുതല്‍ സ്വതന്ത്രമാക്കുതും കൂടുതല്‍ നിയന്ത്രണത്തില്‍ വെക്കുന്നതും മോശമായ പേരന്റിങ്ങിന്റെ ലക്ഷണങ്ങളാണ്.
Q

ഇത്തരം ആക്രമണങ്ങള്‍ക്ക് മോശമായ പേരന്റിങ് ഒരു പരിധി വരെ കാരണമാകുന്നില്ലേ? പേരന്റിങ് എങ്ങനെ ആയിരിക്കണം?

A

മോശമായ പേരന്റിങ് കൊടുക്കണം എന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഉണ്ടാവില്ല. പേരന്റിങ്ങിന് പ്രാധാന്യം കൊടുക്കുന്ന സമൂഹം തന്നെയാണ് ഇപ്പോഴുള്ളത്. പേരന്റിങ്ങിന്റെ അര്‍ത്ഥം പല രീതിയിലാണ് ആളുകള്‍ മനസിലാക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് ഘടകങ്ങളാണ് ഉള്ളത്. സൗഹാര്‍ദ്ദം & അധികാരം എന്നത്. സൗഹാര്‍ദ്ദം എന്നാല്‍ സ്‌നേഹം, പരിരക്ഷ എന്നിവയാണ്. ഇത് കൃത്യമായി കൊടുക്കുക. അധികാരം എന്നാല്‍ കുട്ടികളെ നിയന്ത്രണത്തില്‍ വെക്കുക എന്നതാണ്. എന്നാല്‍ ഇവ രണ്ടും കുട്ടികള്‍ക്ക് തുല്യമായി ലഭ്യമാകണം. കുട്ടികളെ കൂടുതല്‍ സ്വതന്ത്രമാക്കുതും കൂടുതല്‍ നിയന്ത്രണത്തില്‍ വെക്കുന്നതും മോശമായ പേരന്റിങ്ങിന്റെ ലക്ഷണങ്ങളാണ്. സൗഹാര്‍ദ്ദവും അധികാരവും തുല്യമായി നടപ്പിലാക്കുക എന്നതാണ് പേരന്റിങ്ങിന്റെ ആദ്യ ഘട്ടം. പേരന്റിങ് മറ്റുള്ളവരില്‍ നിന്ന് കോപ്പി ചെയ്യാന്‍ കഴിയുന്ന ഒന്നല്ല. ഓരോ കുടുംബത്തിന്റെയും സ്വഭാവവും സാഹചര്യങ്ങളും വ്യത്യസ്തമാണ്. അതനുസരിച്ചാണ് മാതാപിതാക്കള്‍ പേരന്റിങ് ചെയ്യേണ്ടത്.

Q

പോക്‌സോ നിയമങ്ങള്‍ ഫലപ്രദമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടോ? നിയമസംവിധാനം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടോ?

A

കുറഞ്ഞ സമയ പരിധിക്കുള്ളില്‍ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കി അതില്‍ നടപടി സ്വീകരിക്കാന്‍ പറ്റാറില്ല. അത് കുട്ടികളെയും രക്ഷിതാകളെയും മനസികമായി ബാധിക്കാറുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്തയാകുമെന്ന് ഭയന്ന് കേസ് റിപ്പോര്‍ട്ട് ചെയ്യാത്തവരുമുണ്ട്. പോക്‌സോ നിയമം കൂടുതല്‍ ഫലപ്രദമാക്കാന്‍ നടപടി വേണം. അതേസമയം, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നിയമത്തെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകേണ്ടതുമുണ്ട്.

ഈ അധ്യയന വര്‍ഷം തുടങ്ങുന്ന ആദ്യത്തെ രണ്ടാഴ്ച ബോധവല്‍ക്കരണ ക്ലാസുകള്‍ക്കായി മാറ്റിയിട്ടുള്ളത് പൊതുവിദ്യാഭ്യാസ വകുപ്പ് എടുത്ത നല്ലൊരു നടപടിയാണ്. അതിനെ ഫലപ്രദമായി നടപ്പിലാക്കേണ്ടതുണ്ട്.
Q

കുട്ടികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പരിരക്ഷ ലഭിക്കാന്‍ പാഠ്യപദ്ധതികളില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം?

A

ഈ അധ്യയന വര്‍ഷം തുടങ്ങുന്ന ആദ്യത്തെ രണ്ടാഴ്ച ബോധവല്‍ക്കരണ ക്ലാസുകള്‍ക്കായി മാറ്റിയിട്ടുള്ളത് പൊതുവിദ്യാഭ്യാസ വകുപ്പ് എടുത്ത നല്ലൊരു നടപടിയാണ്. അതിനെ ഫലപ്രദമായി നടപ്പിലാക്കേണ്ടതുണ്ട്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ഗുണകരമായിരിക്കും. ഇന്ന് കുട്ടികള്‍ പഠിപ്പിക്കേണ്ടത് പാഠഭാഗങ്ങള്‍ക്കൊപ്പം തന്നെ ലൈഫ്‌സ്‌കില്‍ ഡെവലപ്‌മെന്റും കൂടിയാണ്. കുട്ടികളുടെ മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പാഠ്യപദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in