എ ബി ഡി തിരിച്ചുവരുമോ? ക്രിക്കറ്റ് ബോർഡ് ചർച്ച നടത്തിയെന്ന് ഡു പ്ലെസിസ് 

എ ബി ഡി തിരിച്ചുവരുമോ? ക്രിക്കറ്റ് ബോർഡ്  ചർച്ച നടത്തിയെന്ന്  ഡു പ്ലെസിസ് 

ടി 20 ലോകകപ്പിന് മുന്നോടിയായി എബിഡിയെ ടീമിലേക്ക് തിരിച്ചു കൊണ്ടുവരാൻ ക്രിക്കറ്റ് ബോർഡും ഡിവില്ലിയേഴ്സും തമ്മിൽ ചർച്ച നടക്കുന്നതായി ദക്ഷിണാഫ്രിക്കൻ നായകൻ ഡുപ്ലെസിസിന്റെ വെളിപ്പെടുത്തൽ. പരിചയസമ്പത്ത് കുറഞ്ഞ ദക്ഷിണാഫ്രിക്കൻ നിരയിലേക്ക് ഡിവില്ലിയേഴ്‌സിന്റെ സാന്നിധ്യം ടി 20 ലോകകപ്പിൽ താരങ്ങൾക്ക് ഊർജം നൽകുമെന്നതിനാലാണ് ഈയൊരു നീക്കത്തിലേക്ക് ബോർഡിനെ കൊണ്ടെത്തിച്ചത്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് 2018 മേയിലാണ് എബിഡി വിരമിക്കൽ പ്രഖ്യാപിച്ചത്.

രണ്ട് മൂന്ന് മാസങ്ങളായി ബോർഡ് ചർച്ച നടത്തുകയാണ്. ടി 20 ലോകകപ്പ് അടുത്തെത്തി കഴിഞ്ഞു. അതിന് മുൻപ് അധികം ടി 20 മത്സരങ്ങളൊന്നും ഞങ്ങൾ കളിക്കുന്നില്ല. അടുത്ത പരമ്പരയ്ക്ക്‌ മുൻപ് ഡിവില്ലിയേഴ്‌സുമായി വീണ്ടും ചർച്ച നടത്തും

ഫാഫ് ഡു പ്ലെസിസ്  

എ ബി ഡി തിരിച്ചുവരുമോ? ക്രിക്കറ്റ് ബോർഡ്  ചർച്ച നടത്തിയെന്ന്  ഡു പ്ലെസിസ് 
‘വിരാട് കോഹ്ലിയോളം എനിക്കും വളരണം’; മോഹം പങ്കുവെച്ച് പാക് താരം ബാബര്‍ അസം 

ദക്ഷിണാഫ്രിക്കയുടെ മുഖ്യ പരിശീലകനായ മാർക്ക് ബൗച്ചറും ഡിവില്ലിയേഴ്സിനെ തിരികെ വിളിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്ന് പ്രതികരിച്ചിരുന്നു. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകളിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച താരങ്ങളെയാണ് കളത്തിലിറക്കേണ്ടത്. അതുകൊണ്ട് തന്നെ ഡിവില്ലിയേഴ്‌സുമായി ചർച്ച നടത്തുന്നതിൽ എന്താണ് തെറ്റ്? ടീമിന് നല്ലതാണെങ്കിൽ അഭിപ്രായഭിന്നതകൾ പരിഹരിച്ച് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കും എന്നാണ് ബൗച്ചർ സൂചിപ്പിച്ചത്. 2019 ലോകകപ്പിൽ കളിക്കാൻ ഡിവില്ലിയേഴ്സ് താല്പര്യം പ്രകടിപ്പിച്ചിരുന്നതായും എന്നാൽ ക്രിക്കറ്റ് മാനേജ്‌മന്റ് അത് തള്ളിക്കളഞ്ഞെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി വിലയിരുത്തപ്പെടുന്ന ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ടി 20കളും കളിച്ചിട്ടുണ്ട്. വിരമിക്കലിന് ശേഷം ഐപിഎൽ ഉൾപ്പടെ ലോകമെമ്പാടുമുള്ള ആഭ്യന്തര ട്വന്റി 20 ലീഗുകളിൽ താരം സജീവമാണ്.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോൽവിക്ക് ശേഷം വമ്പൻ അഴിച്ചുപണിയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് മാനേജ്മെന്റിലുണ്ടായത്. ടീമിന്റെ മുഖ്യ പരിശീലകനായി മുൻ വിക്കറ്റ്‌കീപ്പർ ബാറ്റ്സ്മാൻ മാർക്ക് ബൗച്ചറെ നിയമിച്ചത് കഴിഞ്ഞയാഴ്ചയാണ്. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ താത്ക്കാലിക ഡയറക്‌ടറായി മുൻ ക്യാപ്റ്റൻ ഗ്രെയാം സ്‌മിത്തിനെയും നിയോഗിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ആറ് പുതുമുഖങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എ ബി ഡി തിരിച്ചുവരുമോ? ക്രിക്കറ്റ് ബോർഡ്  ചർച്ച നടത്തിയെന്ന്  ഡു പ്ലെസിസ് 
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം: ഐപിഎൽ ലേലത്തിന് മാറ്റമില്ലെന്ന് ബിസിസിഐ  

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in