ഒടുവില്‍ ആ ഹോട്ടല്‍ ജീവനക്കാരനെ സച്ചിന്‍ കണ്ടെത്തി; റിസ്റ്റ് ഗാര്‍ഡ് ഉപദേശിച്ചുമാറ്റിയത് ഗുരുപ്രസാദ്

ഒടുവില്‍ ആ ഹോട്ടല്‍ ജീവനക്കാരനെ സച്ചിന്‍ കണ്ടെത്തി; റിസ്റ്റ് ഗാര്‍ഡ് ഉപദേശിച്ചുമാറ്റിയത് ഗുരുപ്രസാദ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ബാറ്റിംഗ് സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം നിര്‍ണായകമായ മാറ്റത്തിന് നിര്‍ദ്ദേശിച്ച ഹോട്ടല്‍ ജീവനക്കാരനെ സച്ചിന്‍ കണ്ടെത്തി. കൈമുട്ടിലെ ഗാര്‍ഡ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ബാറ്റിങ്ങിനെ ബാധിക്കുന്നുണ്ടെന്ന് പറഞ്ഞയാളെയാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ചെന്നൈയില്‍ വെച്ച് എല്‍ബോ ഗാര്‍ഡ് മാറ്റി രൂപകല്‍പന ചെയ്യണമെന്ന് പറഞ്ഞയാളെ കണ്ടെത്തിത്തരണമെന്ന് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ദിവസം സച്ചിന്‍ ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

സച്ചിന്‍ പറഞ്ഞത്

ഒന്ന് കണ്ടുമുട്ടാന്‍ അവസരം ലഭിച്ചാല്‍ സന്തോഷമായിരിക്കും. ഒരു ടെസ്റ്റ് പരമ്പരയ്ക്കിടെ ചെന്നൈയിലെ താജ് കോറോമാന്‍ഡലിലെ ഹോട്ടല്‍ സ്റ്റാഫുമായാണ് എന്റെ കൈമുട്ടിലെ ഗാര്‍ഡിനെ പറ്റി ചര്‍ച്ച നടത്തിയത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് എന്റെ എല്‍ബോ ഗാര്‍ഡ് ഞാന്‍ രൂപകല്‍പന ചെയ്തു. അദ്ദേഹം എവിടെയുണ്ടെന്നറിയാനും കാണാനും ആഗ്രഹമുണ്ട്. നെറ്റിസണ്‍സ്, അദ്ദേഹത്തെ കണ്ടെത്താന്‍ എന്നെ സഹായിക്കാമോ?

'താങ്കള്‍ കൈമുട്ടില്‍ ഗാര്‍ഡിട്ട് കളിക്കാനിറങ്ങുമ്പോള്‍ ബാറ്റിന്റെ ചലനത്തില്‍ വ്യത്യാസം വരുന്നതായി ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ താങ്കളുടെ വലിയ ആരാധകനാണ്. എല്ലാ പന്തുകളും കുറെ തവണ ആവര്‍ത്തിച്ച് കണ്ടാണ് ഇക്കാര്യം മനസിലാക്കിയത്.' അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. ആദ്യമായാണ് ഇങ്ങനെയൊരു നിരീക്ഷണം ഞാന്‍ കേള്‍ക്കുന്നത്. ഗ്രൗണ്ടില്‍ നിന്ന് തിരിച്ച് ഹോട്ടലിലെത്തിയ ഉടന്‍ തന്നെ ഞാന്‍ എന്റെ എല്‍ബോ ഗാര്‍ഡ് റീ ഡിസൈന്‍ ചെയ്തു.

സച്ചിന്റെ ട്വീറ്റ് കണ്ടതോടെ ആളെത്തേടി ആരാധകരിറങ്ങി. ട്വീറ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. വൈകാതെ തന്നെ ആളെക്കിട്ടി. സച്ചിന്‍ തിരയുന്നത് എന്റെ അമ്മാവനെയാണെന്ന് വ്യക്തമാക്കി ശ്യാം സുന്ദര്‍ നെല്ലയ്യപ്പന്‍ എന്ന ഫേസ്ബുക്ക് യൂസര്‍ രംഗത്തെത്തി. 2001 ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയുടെ കാലത്ത് താജില്‍ സെക്യൂരിറ്റിയായിരുന്ന ഗുരുപ്രസാദ് സുബ്രഹ്മണ്യനാണ് ആളെന്ന് ശ്യാം പറഞ്ഞു. വൈകാതെ തന്നെ ഗുരുപ്രസാദ് സുബ്രഹ്മണ്യനുമെത്തി.

ആം ഗാര്‍ഡിനേക്കുറിച്ച് ഞാന്‍ പറഞ്ഞത് ചൂണ്ടിക്കാട്ടിയതിന് നന്ദി. റിസ്റ്റ് ഗാര്‍ഡ് താങ്ങളുടെ കൈക്കുഴയുടെ ചലനങ്ങള്‍ക്ക് തടസമാകുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടല്ലോയെന്ന് താങ്കള്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. ആ ചെറിയ മീറ്റിങ്ങ് ഓര്‍ത്തുവെച്ചതില്‍ ഒരിക്കല്‍ കൂടി നന്ദി.

ഗുരുപ്രസാദ് സുബ്രഹ്മണ്യന്‍

ഒടുവില്‍ ആ ഹോട്ടല്‍ ജീവനക്കാരനെ സച്ചിന്‍ കണ്ടെത്തി; റിസ്റ്റ് ഗാര്‍ഡ് ഉപദേശിച്ചുമാറ്റിയത് ഗുരുപ്രസാദ്
പൗരത്വ ഭേദഗതി: ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച് സുഡാനി ടീം, പ്രതിഷേധിക്കാനുള്ള അവസരമായി കാണുന്നുവെന്ന് സക്കരിയ  

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in