‘അതെങ്ങനെ കര്‍മഫലമാകും?’; ഗുപ്റ്റില്‍ റണ്ണൗട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ രണ്ട് തട്ടില്‍  

‘അതെങ്ങനെ കര്‍മഫലമാകും?’; ഗുപ്റ്റില്‍ റണ്ണൗട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ രണ്ട് തട്ടില്‍  

ബാറ്റുകൊണ്ട് കാര്യമായ പ്രകടനം ഒന്നും നടത്താന്‍ പറ്റിയില്ലെങ്കിലും രണ്ട് കിടിലന്‍ ഫീല്‍ഡിങ് പെര്‍ഫോമന്‍സിലൂടെയായിരിക്കും 2019 ലോകകപ്പ് മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഓര്‍ക്കുക. ഓസീസിനെതിരായ മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ പറക്കും ക്യാച്ച്, ഇന്ത്യക്കെതിരായ സെമിയില്‍ ധോണിയെ റണ്‍ ഔട്ടാക്കിയ ത്രോ. ധോണി പുറത്തായില്ലെങ്കില്‍ മത്സരം ഇന്ത്യ ജയിച്ചേനെയെന്നും ഫൈനലിലെത്തി ഇംഗ്ലണ്ടിനെ തോല്‍പിച്ച് കപ്പ് എടുത്തേനെയെന്നും വിശ്വസിക്കുന്ന ആരാധകര്‍ ഏറെയുണ്ട്. നിര്‍ണായക നിമിഷത്തില്‍ കളിയുടെ ഗതിമാറ്റി ധോണിയെ റണ്‍ ഔട്ടാക്കിയ ഗുപ്റ്റില്‍ ലോകകപ്പ് ഫൈനലിലും സമാനരീതിയിലാണ് പുറത്തായത്.

സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടിന് വേണ്ടിയിറങ്ങിയ ബെന്‍ സ്‌റ്റോക്‌സും ട്രെന്റ് ബോള്‍ട്ടും ചേര്‍ന്ന് 15 റണ്‍സ് നേടി. ജിമ്മി നീഷാമും ഗുപ്റ്റില്ലുമാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. നീഷാം, ജൊഫ്ര ആര്‍ച്ചര്‍ എറിഞ്ഞ അഞ്ച് പന്തില്‍ നിന്ന് 14 റണ്‍സെടുത്തു. സ്‌ട്രൈക്കിങ് എന്‍ഡില്‍ ഗുപ്റ്റിലെത്തി. ലോകകപ്പ് നേടാന്‍ വേണ്ടത് ഒരു ബോളില്‍ നിന്ന് രണ്ട് റണ്‍സ്. പന്ത് ബൗണ്ടറി കടത്തുന്നതിന് പകരം ഡബിള്‍ സ്‌കോര്‍ ചെയ്യാനുള്ള ഷോട്ടാണ് ഗുപ്റ്റില്‍ കളിച്ചത്. രണ്ടാം റണ്ണിന് വേണ്ടി ഓടുന്നതിനിടെ ജേസണ്‍ റോയ് എറിഞ്ഞുകൊടുത്ത പന്ത് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ കൈക്കലാക്കി സ്റ്റംപ് തെറിപ്പിച്ചു. നാടകീയ സമനില. ബൗണ്ടറികളുടെ എണ്ണത്തില്‍ ലോകകപ്പ് കിരീടം ഇംഗ്ലണ്ട് നേടി.

കിവീസിന് വലിയൊരു വിഭാഗം ഇന്ത്യന്‍ ആരാധകര്‍ പിന്തുണ നല്‍കിയിരുന്നെങ്കിലും ഗുപ്റ്റിലിന്റെ റണ്ണൗട്ട് ആഘോഷിക്കുകയാണ് ഒരു കൂട്ടര്‍. ധോണിയെ ഔട്ടാക്കിയതിന്റെ കര്‍മ്മ ഫലമാണിതെന്ന് പറയുന്ന മീമുകകളുമായി 'കര്‍മ' ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. ഗുപ്റ്റില്‍ അദ്ദേഹത്തിന്റെ കര്‍ത്തവ്യം നിറവേറ്റിയതിന് ഇത്ര വൈരാഗ്യം പാടില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗവും രംഗത്തെത്തി. ഇത്രയും അതിവൈകാരികതയും വൈരാഗ്യബുദ്ധിയും സ്‌പോട്‌സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്ന് ട്വിറ്ററാറ്റികളില്‍ പലരും പറയുന്നു. 'ഗുപ്റ്റിലിന്റെ ഒരു കാലില്‍ രണ്ട് വിരലേ ഉള്ളൂ' എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഗുപ്റ്റിലിന്റെ കാല്‍ 
ഗുപ്റ്റിലിന്റെ കാല്‍ 
‘അതെങ്ങനെ കര്‍മഫലമാകും?’; ഗുപ്റ്റില്‍ റണ്ണൗട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ രണ്ട് തട്ടില്‍  
‘ഇത്ര ദുര്‍ബലമായ നിയമ പ്രകാരമാണോ ലോകകപ്പ് വിജയിയെ നിശ്ചയിക്കേണ്ടത്’; ബൗണ്ടറി റൂളില്‍ വിവാദം 

Related Stories

No stories found.
logo
The Cue
www.thecue.in