രാജ്യം കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍, 70 ശതമാനം കുട്ടികളിലും ആന്റിബോഡിയെന്ന് പഠനം

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍, 70 ശതമാനം കുട്ടികളിലും ആന്റിബോഡിയെന്ന് പഠനം

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിലെന്ന് പഠനം. കുട്ടികളെ മൂന്നാം തരംഗം കാര്യമായി ബാധിക്കില്ലെന്നാണ് പഠനത്തില്‍ വ്യക്തമായതെന്നും ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേന്‍ (പി.ജി.ഐ.എം.ഇ.ആര്‍) ഡയറക്ടര്‍ ഡോ.ജഗത് റാം പറഞ്ഞു. പരിശോധിച്ച 70 ശതമാനം കുട്ടികളിലാണ് ആന്റിബോഡി കണ്ടെത്തിയത്.

27,000 കുട്ടികളിലായിരുന്നു പഠനം നടത്തിയത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടത്തിയ സീറോ സര്‍വ്വേയില്‍ 50 മുതല്‍ 75 ശതമാനം വരെ കുട്ടികളില്‍ കൊവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായും ഡോ.ജഗത് റാം പറഞ്ഞു.

'ശരാശരി 71 ശതമാനം പേരിലാണ് ആന്റിബോഡി ഉണ്ടായിട്ടുള്ളത്. കുട്ടികള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഈ ആന്റിബോഡികള്‍ കൊവിഡ് മൂലം രൂപപ്പെട്ടതാണ്. അതിനാല്‍ കൊവിഡ് മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കുമെന്ന് കരുതുന്നില്ല.'

ജനങ്ങള്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് താമസിച്ചേക്കുമെന്നും ഡോ.ജഗത് റാം കൂട്ടിച്ചേര്‍ത്തു. മൂന്നാം തരംഗത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in