5000 കടന്ന് സംസ്ഥാനത്തെ കൊവിഡ് പ്രതിദിന വര്‍ധന; ഇന്ന് 5376 പേര്‍ക്ക് രോഗം

5000 കടന്ന് സംസ്ഥാനത്തെ കൊവിഡ് പ്രതിദിന വര്‍ധന; ഇന്ന് 5376 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. തിരുവനന്തപുരത്ത് 882 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് 42,786 പേരാണ് ചികിത്സയിലുള്ളത്. 51,200 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

സംസ്ഥാനത്ത് 20 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആളുകള്‍ക്കിടയില്‍ അനാവശ്യ ഭീതിയും തെറ്റിദ്ധാരണയുമുണ്ടെന്നും, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഭീതിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് സ്ഥിരീകരിക്കുന്നവരില്‍ പത്ത് വയസിന് താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും ധാരാളമുണ്ട്. ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും വര്‍ധിക്കുന്നു. രോഗലക്ഷണങ്ങളില്ലെങ്കില്‍ വീട്ടില്‍ തന്നെ നിബന്ധനകള്‍ക്ക് അനുസൃതമായി ചികിത്സയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in