'രാജ്യത്ത് കൊവിഡ് വ്യാപനം അടുത്തവര്‍ഷവും തുടര്‍ന്നേക്കും', ജാഗ്രതയിലെ അലംഭാവം വ്യാപനത്തിന് കാരണമായെന്ന് എയിംസ്

'രാജ്യത്ത് കൊവിഡ് വ്യാപനം അടുത്തവര്‍ഷവും തുടര്‍ന്നേക്കും', ജാഗ്രതയിലെ അലംഭാവം വ്യാപനത്തിന് കാരണമായെന്ന് എയിംസ്

രാജ്യത്ത് അടുത്തവര്‍ഷവും കൊവിഡ് വ്യാപനം തുടര്‍ന്നേക്കുമെന്ന മുന്നറിയിപ്പുമായി എയിംസ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊവിഡ് രോഗത്തിന്റെ രണ്ടാം ഘട്ട വ്യാപനമാണ് ഉണ്ടാകുന്നത്. കൊവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ ജനങ്ങള്‍ക്കുണ്ടായ അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ ഒന്നെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിന് മുമ്പ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാം. അടുത്ത വര്‍ഷവും രോഗവ്യാപനം തുടരുമെന്നാണ് കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന പ്രവണത സൂചിപ്പിക്കുന്നത്', എയിംസ് ഡയറക്ടര്‍ പറയുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 90,632 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 41 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 32 ലക്ഷത്തോളം ആളുകള്‍ ഇതുവരെ രോഗമുക്തരായി.

Related Stories

No stories found.
logo
The Cue
www.thecue.in