'ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ്ബാധ കുറവ്, രോഗം വന്നാലും പെട്ടെന്ന് ഭേദമാകുന്നു', ആരോഗ്യമന്ത്രി
Coronavirus

'ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ്ബാധ കുറവ്, രോഗം വന്നാലും പെട്ടെന്ന് ഭേദമാകുന്നു', ആരോഗ്യമന്ത്രി

THE CUE

THE CUE

കൊവിഡ് 19ന് ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ രോഗബാധ കുറവെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ. മരുന്ന് കഴിച്ചിട്ടും രോഗം ബാധിച്ചവരില്‍ കുറച്ച് ദിവസങ്ങള്‍ക്കൊണ്ട് തന്നെ ഫലം നെഗറ്റീവായതായും ആരോഗ്യമന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കൊവിഡ് പോസിറ്റീവായവരെ ഹോമിയോ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയില്ല, കാരണം അതിന് ഐസിഎംആറിന്റെ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുണ്ട്. പക്ഷെ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തില്‍ ഉടനീളം വിതരണം ചെയ്തിരുന്നു.' ഇതിനെ കുറിച്ച് ചിലയിടങ്ങളില്‍ പഠനം നടത്തിയിരുന്നുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

പ്രതിരോധ മരുന്ന് കഴിച്ച ആളുകള്‍ക്ക് കുറച്ചുപേര്‍ക്ക് മാത്രമേ രോഗം വന്നിട്ടുള്ളു, വന്നിട്ടുള്ളവരില്‍ തന്നെ മൂന്നോ നാലോ ദിവസം കൊണ്ട് നെഗറ്റീവായി മാറുന്ന അവസ്ഥയുണ്ടായി എന്ന് പഠനത്തില്‍ കണ്ടെത്തിയതായും ആരോഗ്യ മന്ത്രി. പത്തനംതിട്ട ഡിഎംഒയും സംവിധായകനുമായ ഡോ. ബിജു പഠനം നടത്തി, അതിന്റെ ഫലം തന്നെ കാണിച്ചിരുന്നുവെന്നും കെകെ ശൈലജ പറഞ്ഞു.

The Cue
www.thecue.in