സംസ്ഥാനത്ത് 2397 പേര്‍ക്ക് കൂടി കൊവിഡ്; 2317 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് 2397 പേര്‍ക്ക് കൂടി കൊവിഡ്; 2317 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 2317 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 2225 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് ആറ് പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. തിരുവനന്തപുരം ജില്ലയില്‍ 408 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 49 പേരുടെ രോഗഉറവിടം വ്യക്തമല്ല. മലപ്പുറം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200ല്‍ അധികമാണ്.

നിലവില്‍ സംസ്ഥാനത്ത് 23,277 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്നലെ വരെ പുറത്തുനിന്ന് 8,69,655 പേര്‍ വന്നിട്ടുണ്ട്. അതില്‍ 3,32,582 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ 62 ശതമാനവും കൊവിഡ് റെഡ് സോണ്‍ ജില്ലകളില്‍ നിന്നായിരുന്നു. സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം കൂടിയ സാഹചര്യമാണ് നിലവിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in