'എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ല', സ്ഥിരീകരിക്കുന്നത് മാനദണ്ഡങ്ങള്‍ അനുസരിച്ചെന്ന് ആരോഗ്യമന്ത്രി

'എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ല', സ്ഥിരീകരിക്കുന്നത് മാനദണ്ഡങ്ങള്‍ അനുസരിച്ചെന്ന് ആരോഗ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ മറച്ച് വെക്കുന്നുവെന്ന ആക്ഷേപത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് മന്ത്രി പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിദഗ്ധരാണ് കൊവിഡ് മരണം തീരുമാനിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് മരണം മറച്ച് വെക്കുന്നു എന്ന പ്രചരാണത്തിന് അടിസ്ഥാനമില്ല. കൊവിഡ് മൂര്‍ച്ഛിച്ച്, അവയവങ്ങളെ ബാധിച്ച് മരണമടയുന്നതിനെ മാത്രമേ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തൂ. മറ്റ് ഗുരുതര അസുഖങ്ങള്‍ ഉള്ള ഒരാള്‍ ആ അസൂഖം മൂര്‍ച്ഛിച്ച് മരണമടയുന്നുവെങ്കില്‍, കൊവിഡ് പൊസിറ്റീവാണെങ്കിലും കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in