സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കൊവിഡ് 19 ; സമ്പര്‍ക്കത്തിലൂടെ 798 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കൊവിഡ് 19  ; സമ്പര്‍ക്കത്തിലൂടെ 798 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് വ്യാഴാഴ്ച 1078 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 798 പേര്‍ക്കാണ് രോഗബാധ. ഇതോടെ ഇതുവരെ രോഗബാധിതരുടെ എണ്ണം 16110 ആയി. 432 പേര്‍ക്കാണ് രോഗമുക്തി.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം - 222, കൊല്ലം- 106 എറണാകുളം - 100, മലപ്പുറം - 89, തൃശൂര്‍ -83 ആലപ്പുഴ- 82, കോട്ടയം - 80 കോഴിക്കോട് - 67 ഇടുക്കി - 63 കണ്ണൂര്‍ - 51, പാലക്കാട് - 51, കാസര്‍ഗോഡ് - 47, പത്തനംതിട്ട 27, വയനാട് - 10.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം - 60 കൊല്ലം - 31, ആലപ്പുഴ - 39, കോഴിക്കോട് - 25, ഇടുക്കി - 22, എറണാകുളം -95, തൃശൂര്‍ - 21, പാലക്കാട് - 45, മലപ്പുറം - 30, കോഴിക്കോട്- 16, വയനാട് - 5, കണ്ണൂര്‍ - 7 കാസര്‍കോട് - 36.

24 മണിക്കൂറില്‍ 22,433 സാംപിളുകള്‍ പരിശോധിച്ചു. 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍. 1070 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 9458 പേരാണ് ചികിത്സയില്‍. ഇതുവരെ 3,28,940 സാംപിളുകള്‍ ശേഖരിച്ചു. ഇതില്‍ 9159 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വേയുടെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,07,066 സാംപിളുകള്‍ ശേഖരിച്ചു. ഇതില്‍ 1,02,687 എണ്ണം നെഗറ്റീവ് ആണ്. സംസ്ഥാനത്താകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 428 ആയി .തിരുവനന്തപുരത്ത് കൊവിഡ് ബാധ ദിനം പ്രതി വര്‍ധിക്കുകയാണ്. 222 പേരില്‍ 100 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത 16 കേസുകളും ഇതില്‍പ്പെടും. ജില്ലയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെയും ആയുഷ് ജീവനക്കാരെയും നിയോഗിക്കും. മാര്‍ക്കറ്റുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in