കൊവിഡ് പ്രട്ടോക്കോള്‍ ലംഘിച്ചു, പോത്തീസിന്റെയും രാമചന്ദ്രന്റെയും ലൈസന്‍സ് റദ്ദാക്കി തിരുവനന്തപുരം നഗരസഭ

കൊവിഡ് പ്രട്ടോക്കോള്‍ ലംഘിച്ചു, പോത്തീസിന്റെയും രാമചന്ദ്രന്റെയും ലൈസന്‍സ് റദ്ദാക്കി തിരുവനന്തപുരം നഗരസഭ

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ്, വസ്ത്രവ്യാപാര ശാലകളായ പോത്തീസിന്റെയും രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സിന്റെയും ലൈസന്‍സ് റദ്ദാക്കി. തിരുവനന്തപുരം നഗരസഭയുടേതാണ് നടപടി. കൊവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ തുറന്ന് പ്രവര്‍ത്തിച്ച ഈ രണ്ട് സ്ഥാനപനങ്ങള്‍ക്കും നഗരസഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുന്നറിയിപ്പ് നല്‍കിയിട്ടും ഈ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ തുറന്ന് പ്രവര്‍ത്തിക്കുകയും കൊവിഡ് വ്യാപനത്തിന് കാരണമാകുകയും ചെയ്ത സാഹചര്യത്തിലാണ് നഗരസഭയുടെ നടപടിയെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. നേരത്തെ രാമചന്ദ്രന്‍ വ്യാപാരശാലയിലെ ജീവനക്കാര്‍ കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു.

ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും നിര്‍ദേശങ്ങള്‍ തുടച്ചായി ലംഘിക്കുന്നതിനെ തുടര്‍ന്നാണ് അട്ടക്കുളങ്ങരയിലെ രാമചന്ദ്രന്‍, എംജി റോഡിലെ പോത്തീസ് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് നഗരസഭ റദ്ദ് ചെയ്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in