'ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍'; മനുഷ്യരില്‍ നടത്തിയ പരീക്ഷണം വിജയമെന്ന് റഷ്യന്‍ സര്‍വകലാശാല

'ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍'; മനുഷ്യരില്‍ നടത്തിയ പരീക്ഷണം വിജയമെന്ന് റഷ്യന്‍ സര്‍വകലാശാല
Published on

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യന്‍ യൂണിവേഴ്‌സിറ്റി. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും റഷ്യയിലെ സെചെനോവ് ഫസ്റ്റ് മോസ്‌കോ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അറിയിച്ചു. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുവെന്നും, വിജയകരമായിരുന്നുവെന്നും മുഖ്യ ഗവേഷക എലെന സ്‌മോലിയാര്‍ചക് അവകാശപ്പെടുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരീക്ഷണത്തിന് വിധേയരായ വൊളന്റിയര്‍മാരുടെ ആദ്യ സംഘത്തെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്ന് വിവരം ലഭിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. സന്നദ്ധരായി എത്തിയവരിലാണ് പരീക്ഷണം നടന്നത്. വാക്‌സിന്‍ സുരക്ഷിതമാണ്, ജൂലൈ 15, 20 തിയതികളില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യും. ഡിസ്ചാര്‍ജിന് ശേഷവും ഇവര്‍ നിരീക്ഷണത്തിലായിരിക്കുമെന്നും ഗവേഷകയെ ഉദ്ധരിച്ച് ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ജൂണ്‍ 18ന് റഷ്യ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 18 വൊളന്റിയര്‍മാരുടെ സംഘത്തിനാണ് ആദ്യം വാകിസേഷന്‍ നല്‍കിയത്. 20 പേടങ്ങുന്ന രണ്ടാമത്തെ സംഘത്തിന് ജൂണ്‍ 23ന് വാക്‌സിന്‍ നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in