സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൊവിഡ് 19 ; 209 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൊവിഡ് 19 ; 209 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 240 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം - 37, കണ്ണൂര്‍ - 35, പാലക്കാട് - 29 പത്തനംതിട്ട - 22, ആലപ്പുഴ, തൃശൂര്‍ - 20 വീതം, തിരുവനന്തപുരം, കൊല്ലം - 16, കാസര്‍ഗോഡ് - 14, എറണാകുളം - 3, കോഴിക്കോട് - 8, കോട്ടയം - 6, ഇടുക്കി, വയനാട് -2 വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ- 52, യു.എ.ഇ. - 42, കുവൈറ്റ്- 32, ഒമാന്‍- 11, ഖത്തര്‍- 10, മൊസാംബിക്- 1, മാള്‍ഡോവ- 1, നെജീരിയ- 1, സൗത്ത് ആഫ്രിക്ക- 1, ഐവറികോസ്റ്റ് - 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. കര്‍ണാടക- 20, തമിഴ്നാട്- 12, മഹാരാഷ്ട്ര- 7, ഡല്‍ഹി- 6, തെലങ്കാന - 5, ഉത്തര്‍പ്രദേശ് - 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ. എറണാകുളം - 5, തിരുവനന്തപുരം - 4, തൃശൂര്‍ - 3, കൊല്ലം, ആലപ്പുഴ- 2 വീതം, മലപ്പുറം ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതുകൂടാതെ കണ്ണൂരില്‍ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂരില്‍ 4 ബി.എസ്.എഫ്.കാര്‍ക്കും രോഗബാധയുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് - 44, കൊല്ലം - 38 ,ആലപ്പുഴ - 36 , പത്തനംതിട്ട - 20 ,കണ്ണൂര്‍ - 16 (ഒരു മലപ്പുറം, ഒരു കോഴിക്കോട്), തിരുവനന്തപുരം - 15 (3 കൊല്ലം, ഒരു പാലക്കാട്, ഒരു മലപ്പുറം), തൃശൂര്‍ - 10 ,കോട്ടയം 9 , എറണാകുളം - 7 മലപ്പുറം (ഒരു കോട്ടയം), കാസര്‍ഗോഡ് - 6 വീതം ഇടുക്കി - 2 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. 2129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.വിവിധ ജില്ലകളിലായി 1,77,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 1,74,844 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2915 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 7219 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,60,011 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5092 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 56,226 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 53,692 സാമ്പിളുകള്‍ നെഗറ്റീവ് ആയി.ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂര്‍ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുന്‍സിപ്പാലിറ്റി (5, 8), രാജകുമാരി (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 135 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in