ലോകത്ത് ഒരു കോടി കടന്ന് കൊവിഡ് ബാധിതര്‍; മൂന്നില്‍ രണ്ട് ഭാഗമാളുകള്‍ക്കും കൊവിഡ് ബാധിച്ചത് മെയ്, ജൂണ്‍ മാസങ്ങളില്‍

ലോകത്ത് ഒരു കോടി കടന്ന് കൊവിഡ് ബാധിതര്‍; മൂന്നില്‍ രണ്ട് ഭാഗമാളുകള്‍ക്കും കൊവിഡ് ബാധിച്ചത് മെയ്, ജൂണ്‍ മാസങ്ങളില്‍

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. അഞ്ച് ലക്ഷത്തില്‍ അധികം പേരാണ് മരിച്ചത്. ഡിസംബര്‍ അവസാനം ചൈനയിലെ വുഹാനിലായിരുന്നു വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആറ് മാസം പിന്നിടുമ്പോളും വൈറസ് വ്യാപനത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോകത്തെയാകെ കേസുകളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിനും വൈറസ് ബാധിച്ചത് മെയ്, ജൂണ്‍ മാസത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 24 മണിക്കൂറിനിടെ രോഗബാധിതരായത് ഒന്നര ലക്ഷത്തിലേറെ പേരാണ്. അമേരിക്ക, ബ്രസീല്‍, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ലോകബാധിതരുടെ എണ്ണത്തില്‍ മുന്നില്‍.

25 ലക്ഷത്തില്‍ അധികം ആളുകള്‍ അമേരിക്കയില്‍ രോഗബാധിതരായിട്ടുണ്ട്. 1.28 ലക്ഷം പേര്‍ മരിച്ചു. ബ്രസീലാണ് രണ്ടാംസ്ഥാനത്ത്, 13.15 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 57,103 പേരാണ് മരിച്ചത്. റഷ്യയില്‍ 6.27 ലക്ഷം ആളുകള്‍ക്കും, ഇന്ത്യയില്‍ 5.2 ലക്ഷം ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in