കൊവിഡിന് മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ചു; രാംദേവ് ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍

കൊവിഡിന് മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ചു; രാംദേവ് ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍

കൊവിഡിന് ആയുര്‍വേദമരുന്നെന്ന് അവകാശപ്പെട്ട് മരുന്ന് ഇറക്കിയതിന് പിന്നാലെ രാംദേവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍. കൊറോണില്‍ എന്ന പേരിലായിരുന്നു മരുന്ന് വിപണിയിലെത്തിച്ചത്. കൊവിഡ് ഭേദമാക്കുമെന്ന് പരസ്യം നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍. 'കോറോണില്‍', 'ശ്വാസരി' എന്നീ മരുന്നുകളാണ് പാക്കേജിലുള്ളത്. 545 രൂപയാണ് മരുന്നിന് വില.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്നലെ ജയ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. രാംദേവിന് പുറമേ പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്ണി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, ഡയരക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഐപിസി 420(വഞ്ചന) ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കൊവിഡിന് മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ചു; രാംദേവ് ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍
'കോവിഡ് മരുന്ന്'; പതഞ്ജലിയോട് പരസ്യം പിന്‍വലിക്കണമെന്ന് കേന്ദ്രം

കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട കൊറോണിന്റെ പരസ്യം പുറത്തിറക്കിയതോടെ കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയോട് വിശദീകരണം തേടിയുരുന്നു. രോഗികളില്‍ മരുന്ന് പരീക്ഷണം നടത്താന്‍ പതഞ്ജലിക്ക് അനുമതി ലഭിച്ചിരുന്നുവെന്ന് ബല്‍ബീര്‍ സിംഗ് തോമര്‍ അവകാശപ്പെട്ടു. ഐസിഎംആറിന് കീഴിലുള്ള സിടിആര്‍ഐയില്‍ നിന്നാണ് അനുമതി വാങ്ങിയത്. ജയ്പൂര്‍ നിംസിലെ 100 രോഗികളില്‍ പരീക്ഷിച്ചു. ഇതില്‍ 69 ശതമാനം രോഗികള്‍ക്കും മൂന്ന് ദിവസത്തിനുള്ള രോഗം ഭേദമായി. ഏഴ് ദിവസത്തിനുള്ളില്‍ മുഴുവന്‍ രോഗികളും വൈറസ് മുക്തരായെന്നും ബല്‍ബീര്‍ സിംഗ് തോമര്‍ പറയുന്നു. ജൂണ്‍ രണ്ടിന് രാജസ്ഥാന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടിരുന്നു. കൊവിഡ് മരുന്നിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് രാംദേവിനെതിരെ ബീഹാര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ദിവ്യകോറോണ പാക്കേജിലൂടെ ഏഴ് ദിവസത്തിനകം കോവിഡ് മാറ്റാമെന്നായിരുന്നു പരസ്യത്തില്‍ അവകാശപ്പെട്ടിരുന്നത്. നൂറ് ശതമാനം ഫലപ്രാപ്തിയും അവകാശപ്പെട്ടിരുന്നു. ശാസ്ത്രീയമായി തെളിയിച്ചതാണെന്നും പരസ്യത്തിലുണ്ടായിരുന്നു. ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരുന്ന് വികസിപ്പിച്ചതെന്നാണ് കമ്പനി അവകാശപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in