ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകള്‍ മറ്റ് രോഗികള്‍ക്കൊപ്പം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകള്‍ മറ്റ് രോഗികള്‍ക്കൊപ്പം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ചൈന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറ്റ് രോഗികളുള്ള വാര്‍ഡില്‍ സൂക്ഷിച്ചത് മണിക്കൂറുകളെന്ന് റിപ്പോര്‍ട്ട്. മുപ്പതോളം രോഗികളാണ് വാര്‍ഡിലുണ്ടായിരുന്നത്. സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുരക്ഷാ മുന്‍കരുതല്‍ പാലിക്കാതെ, രോഗിയുടെ തൊട്ടടുത്ത കട്ടിലില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ മൃതദേഹം കിടത്തിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മരിച്ച ചൈന്നൈ സ്വദേശിയായ 54കാരന്റെ മൃതദേഹമാണ് വാര്‍ഡില്‍ സൂക്ഷിച്ചതെന്നാണ് വിവരം. മൃതദേഹം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് രോഗികള്‍ക്കിടയില്‍ തന്നെ കിടത്തി ജീവനക്കാര്‍ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവിവായി കാത്തിരിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉത്തരവ് ലഭിച്ചത്.

ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകള്‍ മറ്റ് രോഗികള്‍ക്കൊപ്പം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്
കൊവിഡ് 19; ഒറ്റ ദിവസം 12,881 പുതിയ രോഗികള്‍, 334 മരണം

സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്നും, മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയില്‍ വാര്‍ഡിലെ രോഗികളിലൊരാള്‍ പകര്‍ത്തിയ ചിത്രമാണിതെന്നുമെന്ന് വിശദീകരണം.

രണ്ട് മണിക്കൂറിനുള്ളില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നുവെന്നും ആശുപത്രി അറിയിച്ചു. രാവിലെ 8 മണിക്കാണ് രോഗി മരിച്ചത്. 10 മണിക്ക് മോര്‍ച്ചറിയിലേക്ക് മാറ്റി, അതിന് മുമ്പ് കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടിയിരുന്നു. അസിസ്റ്റന്റ് റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഷിഫ്റ്റിങ് ഫോം ഒപ്പിട്ട് നല്‍കണം. അതിന് ശേഷം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ അറിയിക്കണം. നിര്‍ദേശങ്ങള്‍ അനുസരിച്ച് വൈകിട്ട് 5.30ന് സംസ്‌കരിച്ചുവെന്നും കൊവിഡ് വാര്‍ഡിന്റെ ചുമതലയുള്ള ഡോക്ടര്‍മാര്‍ പറഞ്ഞു.

രോഗിയുടെ മൃതദേഹം മറ്റുള്ളവര്‍ കാണാത്ത തരത്തില്‍ മറച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. സംഭവത്തില്‍ ആരോഗ്യ വകുപ്പും വിദഗ്ധ സമിതിയും അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in