സംസ്ഥാനത്ത് 75 പേര്‍ക്ക് കൂടി കൊവിഡ്; 90 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 75 പേര്‍ക്ക് കൂടി കൊവിഡ്; 90 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 75 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 90 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 20 പേരാണ്. വിദേശരാജ്യങ്ങളില്‍ 227 കേരളീയര്‍ കൊവിഡ് മൂലം മരിച്ചു. രോഗം കൂടുതല്‍ പേരിലേക്ക് പകരുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും വന്നവരാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ എണ്ണം 19 ആണ്. സമ്പര്‍ക്കം മൂലം 3 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര 8, ഡല്‍ഹി 5, തമിഴ്‌നാട് 4, ആന്ധ്രാപ്രദേശ്, ഗുജറാത്ത് 1 വീതം എന്നിങ്ങനെയാണ് ഇന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

ഇതുവരെ സംസ്ഥാനത്ത് 2697 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1351 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1989 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 203 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 110 ആയി. ലോക്ക് ഡൗണ്‍ ലഘൂകരിക്കുകയും മറ്റ് രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്ര അനുവദിക്കുകയും ചെയ്തതോടെ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്കാണ് കേരളം പ്രവേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in