'ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുത്', ഉത്സവം മാറ്റിവെക്കണമെന്നും തന്ത്രി

'ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുത്', ഉത്സവം മാറ്റിവെക്കണമെന്നും തന്ത്രി

ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. ഉത്സവം മാറ്റിവെക്കണമെന്നും തന്ത്രി ദേവസ്വം കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. കൊവഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്തരെത്തുന്നത് രോഗവ്യാപനത്തിന് കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്ത് ഓരോ ദിവസവും കൊവിഡ് രോഗികള്‍ കൂടുകയാണ് തമിഴ്‌നാട്, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്നത്. അവിടുത്തെ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഭക്തരെ അനുവദിക്കുന്നത് രോഗവ്യാപനമുണ്ടാകാന്‍ കാരണമാകുമെന്ന് കത്തില്‍ തന്ത്രി പറയുന്നു.

ഉത്സവചടങ്ങുകള്‍ ആരംഭിച്ചാല്‍ അതില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതായി വരും. ഉത്സവചടങ്ങുകള്‍ ആചാരപൂര്‍വം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും തന്ത്രി കത്തില്‍ പറയുന്നുണ്ട്. ശബരിമല മിഥുനമാസത്തിലെ പൂജകള്‍ക്കായി ജൂണ്‍ 14ന് നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു.

Related Stories

No stories found.
The Cue
www.thecue.in