മാസ്‌ക് ഇല്ലെങ്കില്‍ മീനുമില്ലെന്ന് ശിഹാബുദീന്‍, മാതൃക

മാസ്‌ക് ഇല്ലെങ്കില്‍ മീനുമില്ലെന്ന് ശിഹാബുദീന്‍, മാതൃക

തിരുവനന്തപുരം കരമന മാര്‍ക്കറ്റിലെ മത്സ്യവിപണന തൊഴിലാളിയാണ് 52കാരനായ ശിഹാബുദീന്‍. ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോള്‍ പൂര്‍ണമായി അനുസരിച്ചാണ് ശിഹാബുദീന്റെ കച്ചവടം. ഫെയ്‌സ് മാസ്‌ക് ഇല്ലാതെ എത്തുന്നവര്‍ക്ക് മീനുമില്ലെന്ന് പറയുന്ന ശിഹാബുദീന്, കടയിലെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണമെന്നത് നിര്‍ബന്ധവുമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ നിര്‍ബന്ധം കാരണം ചില കച്ചവടങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ തന്റെ സാമൂഹിക ഉത്തരവാദിത്തം കണക്കിലെടുക്കുമ്പോള്‍ ഈ നഷ്ടം താന്‍ കാര്യമാക്കുന്നില്ലെന്ന് ശിഹാബുദീന്‍ ന്യൂഇന്ത്യന്‍എക്‌സ്പ്രസിനോട് പറഞ്ഞു. മാസ്‌ക് ഇല്ലാത്തവര്‍ക്ക് മീനില്ലെന്ന് പറയുമ്പോള്‍ ചിലര്‍ അമ്പരന്ന് നോക്കും, അടുത്ത കടയിലേക്ക് പോകും. ചിലര്‍ അഭിനന്ദിക്കും. ശിഹാബുദീന്‍ പറയുന്നു.

അണ്‍ലോക്കില്‍ പേടിസ്വപ്നം, എന്താണ് സൂപ്പര്‍ സ്‌പ്രെഡിങ് ഇവന്റ്‌സ്? ഡോ മുഹമ്മദ് അഷീല്‍ പറയുന്നു

ഓരോ തവണയും ആളുകളില്‍ നിന്ന് പണം വാങ്ങിയ ശേഷവും അദ്ദേഹം കൈകള്‍ കഴുകും. 'വൈറസ് പടരാതിരിക്കേണ്ട ആവശ്യകത സംബന്ധിച്ച് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഓരോ ദിവസവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. നമ്മുടെസുരക്ഷയ്ക്ക് വേണ്ടിയാണ് അവര്‍ ഇതൊക്കെ പറയുന്നത്. അത് നമ്മള്‍ പിന്തുടരണം. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ വലിയ അപകടത്തെയാണ് വിളിച്ച് വരുത്തുന്നത്. ചിലര്‍ കഴുത്തിലാണ് മാസ്‌ക് ഇടുന്നത്. ചിലര്‍ മാസ്‌ക് ധരിക്കാറില്ല. ചിലര്‍ പൊലീസിനെ കാണുമ്പോള്‍ മാത്രം ധരിക്കും. ഫെയ്‌സ് മാസ്‌ക് ധരിക്കുക എന്നത് നമ്മുടെ ശീലമായി മാറ്റണം', ശിഹാബുദീന്‍ പറഞ്ഞു. തന്നെ പോലെ തന്നെ മറ്റ് കച്ചവടക്കാരും ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിനിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in