സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ, സ്വകാര്യബസുകള്‍ക്ക് കൂടിയ നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ, സ്വകാര്യബസുകള്‍ക്ക് കൂടിയ നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹര്‍ജിയിലാണ് നടപടി. നിരക്കുവര്‍ധന സംബന്ധിച്ച സമിതി റിപ്പോര്‍ട്ടില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.

കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം. ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്നത് വരെ ഉയര്‍ന്ന നിരക്ക് തുടരാം. സാമൂഹിക അകലം പാലിച്ചാകണം സര്‍വീസെന്നും കോടി നിര്‍ദേശിച്ചു. നിലവിലെ സ്ഥിതിയില്‍ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്.

അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവിന് താല്‍കാലിക സ്റ്റേയാണ് നല്‍കിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജില്‍ നികുതി പൂര്‍ണമായും ഒഴിവാക്കി 50 ശതമാനം കൂട്ടിയിരുന്നു. അന്തര്‍സംസ്ഥാന ബസ് സര്‍വീസ് പുനരാരംഭിച്ചതോയാണ് നിരക്ക് വര്‍ധന പിന്‍വലിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in