'കേരളം അനുമതി നല്‍കിയത് 12 വിമാനങ്ങള്‍ക്ക്, മുഖ്യമന്ത്രി സംസാരിക്കുന്നത് കാര്യങ്ങള്‍ മനസിലാക്കാതെ'; വി മുരളീധരന്‍

'കേരളം അനുമതി നല്‍കിയത് 12 വിമാനങ്ങള്‍ക്ക്, മുഖ്യമന്ത്രി സംസാരിക്കുന്നത് കാര്യങ്ങള്‍ മനസിലാക്കാതെ'; വി മുരളീധരന്‍

പ്രവാസികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി ഏര്‍പ്പെടുത്തിയ വിമാന സര്‍വീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഗള്‍ഫ് മേഖലയില്‍ നിന്ന് മാത്രം ഒരു ദിവസം 24 വിമാനങ്ങള്‍ സര്‍വീസ് നടത്താമെന്ന് കേന്ദ്രം രേഖാമൂലം അറിയിച്ചിരുന്നുവെന്നും, എന്നാല്‍ കേരളം അനുമതി നല്‍കിയത് 12 വിമാനങ്ങള്‍ക്കായിരുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു.

കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ആരോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രമയച്ച കത്തിന് പത്തു ദിവസം കഴിഞ്ഞാണ് കേരളം മറുപടി നല്‍കിയതെന്നും മുരളീധരന്‍ ആരോപിച്ചു. പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കൂടുതല്‍ വിമനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കേരളം അനുമതി നല്‍കണം. ഗള്‍ഫ് സാഹചര്യം പരിഗണിച്ച് നിബന്ധന വെക്കരുതെന്നും, കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വരേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

'കേരളം അനുമതി നല്‍കിയത് 12 വിമാനങ്ങള്‍ക്ക്, മുഖ്യമന്ത്രി സംസാരിക്കുന്നത് കാര്യങ്ങള്‍ മനസിലാക്കാതെ'; വി മുരളീധരന്‍
'വിദ്വേഷം വളര്‍ത്താന്‍ ഈ സംഭവം ഉപയോഗിക്കുന്നവരെയോര്‍ത്ത് ലജ്ജ തോന്നുന്നു'; മനേക ഗാന്ധിക്കെതിരെ പാര്‍വ്വതി

36 വിമാനങ്ങള്‍ മാത്രമാണ് കേരളത്തിലേക്ക് ചാര്‍ട്ട് ചെയ്തിട്ടുള്ളതെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. തൊഴിലുടമകള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൊണ്ടുവരാനുള്ള അനുവാദമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ തൊഴിലുടമകള്‍ക്ക് ചാര്‍ട്ടേഡ് വിമാനം അയക്കാമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തില്‍ പറഞ്ഞിട്ടില്ലെന്ന് കത്തിലെ വരികള്‍ പരാമര്‍ശിച്ച് വി മുരളീധരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in