പൃഥ്വിരാജിനൊപ്പം ജോര്‍ദ്ദനില്‍ നിന്നെത്തിയ ആടുജീവിതം ടീമംഗത്തിന് കൊവിഡ്

ആടുജീവിതം ജോര്‍ദ്ദന്‍ ലൊക്കേഷന്‍ 
ആടുജീവിതം ജോര്‍ദ്ദന്‍ ലൊക്കേഷന്‍ 

ആടുജീവിതം ഷൂട്ടിംഗ് ടീമില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൃഥ്വിരാജ് സുകുമാരനും സംവിധായകന്‍ ബ്ലെസിക്കുമൊപ്പം ജോര്‍ദ്ദന്‍ വാദി അറം മരുഭൂമിയിലെ ചിത്രീകരണത്തിന് ശേഷം നാട്ടിലെത്തിയ ആള്‍ക്കാണ് കൊവിഡ് 19 പൊസിറ്റീവായത്. മലപ്പുറം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ആടുജീവിതം ടീമിനൊപ്പം ഭാഷാസഹായിയായി ഉണ്ടായിരുന്ന ആള്‍ക്കാണ് രോഗബാധ. മേയ് 22നാണ് വാദി അറമില്‍ നിന്ന് ജോര്‍ദ്ദനിലെ ഹോട്ടലിലെത്തിയ പൃഥ്വിയും സംഘവും കൊച്ചിയില്‍ തിരിച്ചെത്തിയത്. പൃഥ്വിരാജും സംഘവും ഉണ്ടായിരുന്ന വിമാനത്തിലാണ് ഇദ്ദേഹവും ഉണ്ടായിരുന്നത്.

എടപ്പാള്‍ കൊവിഡ് കെയര്‍ സെന്ററിലും വീട്ടിലും നിരീക്ഷണത്തിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മഞ്ചേരി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് പൃഥ്വിരാജ് റിസല്‍ട്ട് ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ ക്വറന്റൈന് ശേഷം പൃഥ്വിരാജ് വീട്ടില്‍ ക്വറന്റൈനിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in