സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് 19 ; 10 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് 19 ; 10 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 62 പേര്‍ക്കുകൂടി കൊവിഡ് 19.10 പേര്‍ക്കാണ് രോഗമുക്തി. വിദേശത്ത് നിന്ന് വന്നവരില്‍ 33 പേര്‍ക്കാണ് രോഗം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 23 പേര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട് - 10, മഹാരാഷ്ട്ര -10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് - 1 വീതം, സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് കൊറോണബാധ. ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ഒരു ഹെല്‍ത്ത് വര്‍ക്കറിനും കൊവിഡുണ്ട്. എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂവിലെ രണ്ട് പേരിലും വൈറസ് ബാധ കണ്ടെത്തി. പാലക്കാട് - 14, കണ്ണൂര്‍ - 7, തൃശൂര്‍ - 6, പത്തനംതിട്ട- 6 ,മലപ്പുറം - 5 തിരുവനന്തപുരം - 5 ,കാസര്‍ഗോഡ് - 4 ,എറണാകുളം - 4 ,ആലപ്പുഴ - 3 ,വയനാട് - 2, കൊല്ലം - 2 ,കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. വയനാട് - 5 ,കോഴിക്കോട് 2, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തര്‍ക്കും ഭേദമായി.

കോട്ടയത്ത് ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി കൊവിഡിനെ തുടര്‍ന്ന് ഇന്ന് മരണപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 1150 പേര്‍ക്കാണ് രോഗം. 577 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 124167 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമായി 123087 പേരാണുള്ളത്. 1080 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 231 പേരെ ആശുപത്രികളിലാക്കി. ഇതുവരെ 62746 സാംപിളുകള്‍ പരിശോധിച്ചതില്‍ 60448 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് 11468 സാംപിളുകള്‍ ശേഖരിച്ചതില്‍ 10635 എണ്ണം നെഗറ്റീവ് ആണ്. 101 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് പുതുതായി 22 പ്രദേശങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in