ക്വാറന്റൈനിലുള്ള മുസ്ലീങ്ങള്‍ക്ക് അത്താഴവും ഇഫ്താറും ഒരുക്കി ക്ഷേത്രകമ്മിറ്റി

ക്വാറന്റൈനിലുള്ള മുസ്ലീങ്ങള്‍ക്ക് അത്താഴവും ഇഫ്താറും ഒരുക്കി ക്ഷേത്രകമ്മിറ്റി

കൊവിഡ് നിരീക്ഷണത്തിലുള്ള മുസ്ലീങ്ങള്‍ക്ക് ഇഫ്താറൊരുക്കി ജമ്മുകാശ്മീര്‍ കത്രയിലെ വൈഷ്‌ണോദേവി ക്ഷേത്രം. ആശിര്‍വാദ് ഭവനില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കാണ് ക്ഷേത്ര ഭാരവാഹികള്‍ നോമ്പുതുറ വിഭവങ്ങളും അത്താഴവും തയ്യാറാക്കി നല്‍കുന്നത്. അഞ്ഞൂറോളമാളുകളാണ് ഇവിടെ ക്വാറന്റൈനില്‍ കഴിയുന്നത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് ആശിര്‍വാദ് ഭവന്‍ ക്വാറന്റൈന്‍ സെന്ററാക്കി മാറ്റിയത്. റമദാന്‍ മാസത്തില്‍ ആശിര്‍വാദ് ഭവനിലും കത്രയിലെ മറ്റിടങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കാന്‍ ശ്രമിക്കുന്നതായി ക്ഷേത്രകമ്മിറ്റി ഭരവാഹി രമേഷ് കുമാര്‍ പറഞ്ഞു. മാര്‍ച്ച് 10 മുതര്‍ ഇത് തുടരുന്നു. ക്വാറന്റൈനില്‍ കഴിയുന്ന ഭൂരിഭാഗം ആളുകളും റമദാന്‍ നോമ്പ് അനുഷ്ഠിക്കുന്ന തൊഴിലാളികളാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഇഫ്താറും അത്താഴവും ഒരുക്കാന്‍ തീരുമാനിച്ചതെന്നും രമേഷ് കുമാര്‍ പറഞ്ഞു.

റമദാന്‍ മാസം ആരംഭം മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന കാശ്മീരികളെ സര്‍ക്കാര്‍ തിരിച്ചെത്തിച്ച് ക്വാറന്റൈനിലാക്കിയിരുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനിലും, ഉദയ്പൂരില്‍ നിന്ന് ബസിലുമാണ് പലരും കാശ്മീരിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in