ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം പിന്നിട്ടു; റഷ്യയെ മറികടന്ന് ബ്രസീല്‍, 3.32 ലക്ഷം രോഗബാധിതര്‍

ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം പിന്നിട്ടു; റഷ്യയെ മറികടന്ന് ബ്രസീല്‍, 3.32 ലക്ഷം രോഗബാധിതര്‍
Published on

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. മരണസംഖ്യ 3,39,992 ആയി. 28.02 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച മാത്രം 5000ല്‍ അധികം മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് മുന്നില്‍. 16.45 ലക്ഷം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 97,647 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബ്രസീലില്‍ 3.32 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 21,116 പേര്‍ മരിച്ചു. രണ്ട് ലക്ഷത്തിലധികം പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. റഷ്യയില്‍ 3.26 ലക്ഷം പേര്‍ രോഗബാധിതരായി. സ്‌പെയിന്‍ 2.81 ലക്ഷം. യുകെ 2.54 ലക്ഷം, ഇറ്റലി 2.28 ലക്ഷം, ഫ്രാന്‍സ് 1.82 ലക്ഷം, ജര്‍മനി 1.79 ലക്ഷം, തുര്‍ക്കി 1.54 ലക്ഷം, ഇറാന്‍ 1.31 ലക്ഷം എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,25,101 ആയി. 6654 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ വൈറസിന്റെ രണ്ടാംവരവ് ഉണ്ടാകാമെന്ന ഭീതിയിലാണ് ലോകാരോഗ്യസംഘടന.

Related Stories

No stories found.
logo
The Cue
www.thecue.in