ആഭ്യന്തരവിമാനങ്ങളില്‍ എത്തുന്നവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി

ആഭ്യന്തരവിമാനങ്ങളില്‍ എത്തുന്നവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി

ആഭ്യന്തരവിമാനങ്ങളിലെത്തുന്നവര്‍ക്കും രണ്ടാഴ്ച ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ ആരംഭിക്കാനിരിക്കെ, സംസ്ഥാനത്തെ രോഗികളുടെ എണ്ണം കൂടിയേക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. ആഭ്യന്തരവിമാനങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവരും രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് റെഡ് സോണുകളില്‍ നിന്നെത്തുന്നവരുടെ പരിശോധന കൂട്ടും. വരുന്ന ആളുകളില്‍ നിന്ന് രോഗവ്യാപനം തടയുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാറന്റൈന്‍ വേണം. രോഗികളുടെ എണ്ണം കൂടിയാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആഭ്യന്തരവിമാനങ്ങളില്‍ എത്തുന്നവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി
രാജ്യത്ത് 24 മണിക്കൂറിനിടെ 6,088 പേര്‍ക്ക് കൊവിഡ് 19; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം

സംസ്ഥാനത്തിനുള്ളില്‍ വിമാനയാത്ര നടത്തുന്നവരുടെ നിരീക്ഷണ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കും. അതേസമയം കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ്. അര്‍ബുദത്തിന് ചികിത്സയിലായിരുന്ന നാല്‍പ്പത്തിയഞ്ചുകാരി ഈ മാസം 26നാണ് അബുദാബിയില്‍ നിന്ന് കരിപ്പൂരിലിറങ്ങിയത്.

No stories found.
The Cue
www.thecue.in