സംസ്ഥാനത്ത് 42 പേര്‍ക്ക് കൂടി കൊവിഡ് 19; ഗൗരവമായ മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 42 പേര്‍ക്ക് കൂടി കൊവിഡ് 19; ഗൗരവമായ മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരുദിവസം ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവായി. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍-12, കാസര്‍കോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂര്‍-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം-1,പത്തനംതിട്ട-1,വയനാട്-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി. 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.

നിലവില്‍ സംസ്ഥാനത്ത് 216 പേര്‍ ചികിത്സയിലുണ്ട്. 28 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണ്. കൊവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന സന്ദേശവുമാണ്. കൂടുതല്‍ ആളുകള്‍ ഇനിയും വരും, ഒരു ഭാരതീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ല. എല്ലാവര്‍ക്കും കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in